ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഗോൾ നേടിയിട്ടും അൽ ഹിലാലിനെതിരെ തോൽവി വഴങ്ങി ഇന്റർ മയാമി |Inter Miami

സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്‌ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ താരങ്ങൾ അണിനിരന്നെങ്കിലും മയാമിക്ക് സൗദി പ്രൊ ലീഗ് ക്ലബ്ബിനെതിരെയുള്ള തോൽവി ഒഴിവാക്കാനായില്ല. മത്സരം തുടങ്ങി പത്താം മിനുട്ടിൽ തന്നെ അലക്‌സാണ്ടർ മിട്രോവിച്ചിൻ്റെ ഗോളിലൂടെ അൽ ഹിലാൽ ലീഡ് നേടി. മൂന്നു മിനിട്ടുകൾക്ക് […]

എംഎസ് ധോണിക്ക് 2-3 സീസണുകൾ കൂടി കളിക്കാനാകുമെന്ന് സിഎസ്‌കെ പേസർ ദീപക് ചാഹർ | IPL 2024

കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് എംഎസ് ധോണി സുഖം പ്രാപിച്ചുവെന്നും 42കാരന് 2 മുതൽ 3 വർഷം വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാനാകുമെന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചാഹർ പറഞ്ഞു. 2023-ലെ സിഎസ്‌കെയുടെ ജൈത്രയാത്രയ്ക്ക് ശേഷം , 2024-ൽ ടി20 ടൂർണമെൻ്റ് കളിക്കാൻ താൻ തിരിച്ചെത്തുമെന്ന് ധോണി സ്ഥിരീകരിച്ചു.ഇത് സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയായിരുന്നു. ഐപിഎല്ലിൽ എംഎസ് ധോണിയുടെ ഭാവി ഓരോ സീസണിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. […]

‘കാത്തിരിപ്പിന് അവസാനം’ : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനും | Sarfaraz Khan

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സർഫറാസ് ഖാൻ്റെ സ്ഥിരോത്സാഹത്തിനും സ്ഥിരതയാർന്ന പ്രകടനത്തിനും ഒടുവിൽ ഫലമുണ്ടായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനായി 26-കാരന് തൻ്റെ കന്നി ഇന്ത്യ കോൾ അപ്പ് ലഭിച്ചു.ഫെബ്രുവരി 2 വെള്ളിയാഴ്ച വിശാഖിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനല്ല ഇന്ത്യൻ ടീമിലേക്ക് സർഫറാസ് ഖാനെ തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രഞ്ജി ട്രോഫിയിലും ഇന്ത്യ എയിലും മറ്റ് ഫസ്റ്റ് ക്ലാസ് ഗെയിമുകളിലും മിന്നുന്ന ഫോമിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.റെഡ്-ബോൾ ക്രിക്കറ്റിൽ സർഫറാസ് ഖാൻ്റെ ശരാശരി 69.85 ആണ്, അദ്ദേഹത്തേക്കാൾ […]

സച്ചിൻ ബേബിക്ക് സെഞ്ച്വറി ,ബിഹാറിനെതിരെ സമനിലയുമായി കേരളം | Ranji Trophy

സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ മികവിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതീരെ സമനില നേടി കേരളം.62/2 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് തുടങ്ങിയ കേരളം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 220/4 എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനുമായി (38) ഇടംകയ്യൻ സച്ചിൻ മൂന്നാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്തു.അഞ്ചാം വിക്കറ്റിൽ ശ്രേയസ് ഗോപാലിനൊപ്പം (12 നോട്ടൗട്ട്) 58 റൺസ് കൂട്ടിച്ചേർത്തു. 109 റൺസുമായി സച്ചിൻ ബേബി പുറത്താവാതെ നിന്നു.സച്ചിൻ്റെ 12-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. […]

‘രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ശരാശരിയായിരുന്നു’ : ഹൈദരാബാദ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ച് മൈക്കല്‍ വോണ്‍ |Rohit Sharma

ഹൈദരാബാദ് ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.190 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയപ്പെട്ടത്.രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 28 റണ്‍സിനാണ് തോറ്റത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കടന്നാക്രമിച്ച് മുന്‍ […]

ഗില്ലിനെയും അയ്യരെയും പുറത്തിരുത്താൻ ഇന്ത്യക്ക് കഴിയുമോ ?, സർഫറാസും റിങ്കുവും കാത്തിരിക്കുകയാണ് | IND vs ENG

190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്ത ശേഷം ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 28 റണ്‍സിനാണ് തോറ്റത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0). ആദ്യ ഇന്നിങ്സിൽ ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിഗ്‌സിൽ ഒരു താരവും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.ശുഭ്മാൻ ഗില്ലും […]

ഇംഗ്ലണ്ടിനെതിരെ തോൽവി ,ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ ബംഗ്ലാദേശിനും താഴെയായി ഇന്ത്യ | WTC Points Table

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 28 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. 190 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നെടിയതിന് ശേഷമാണ് ഹൈദരാബാദിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ആണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പികൾ.പോപ്പ് 196 റൺസെടുത്തപ്പോൾ ഹാർട്ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു.ഇംഗ്ലണ്ടിനെതിരെ ഹോം ടെസ്റ്റ് തോറ്റതിന് ശേഷം ഏറ്റവും പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഇന്ത്യ ബംഗ്ലാദേശിന് താഴെയായി.ഇന്ത്യ ഡബ്ല്യുടിസി പോയിൻ്റ് […]

‘രഞ്ജി ട്രോഫി’ : ബിഹാറിനെതിരെ പരാജയം ഒഴിവാക്കാൻ കേരളം പൊരുതുന്നു | Ranji Trophy

ബീഹാറിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിക്കുമ്പോൾ 150 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ കേരളം 62/2 എന്ന നിലയിലാണ്.ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (37), ഓപ്പണിംഗ് പങ്കാളി ആനന്ദ് കൃഷൻ (12) എന്നിവരാണ് പുറത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. കുന്നുമ്മലും കൃഷ്ണയും ബീഹാറിൻ്റെ മീഡിയം പേസർമാരായ വീർ പ്രതാപ് സിങ്ങിനും വിപുൽ കൃഷ്ണയ്ക്കും എതിരെ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ […]

ഒന്നിന് പുറകെ ഒന്നായി പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമായാണ് ശുഭ്മാൻ ഗില്ലിനെ കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളിലായി യുവ താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ സാധിക്കുന്നില്ല. ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിഗ്‌സുകളിലും ഗിൽ പരാജയമായിരുന്നു. ആദ്യ ഇന്നിങ്സിൽ 66 പന്തിൽ 23 റൺസ് മാത്രം നേടിയ ഗില്ലിനെ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാർട്ട്‌ലിയുടെ പന്തിൽ ബെൻ ഡക്കറ്റ് പിടിച്ചു പുറത്താക്കി.അദ്ദേഹം ഹാർട്ട്‌ലിയുടെ കന്നി ടെസ്റ്റ് വിക്കറ്റായി മാറി. രണ്ടാം ഇന്നിഗ്‌സിൽ നേരിട്ട് ആദ്യ പന്തിൽ […]

‘ഇത് ബാസ്ബോളിൻ്റെ ഏറ്റവും വലിയ വിജയമായിരുന്നു’ : ഹൈദരാബാദ് ടെസ്റ്റിലെ വിജയത്തെക്കുറിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് | IND vs ENG

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ. ആദ്യ ടെസ്റ്റ് 28 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.നാലാം ദിനം അവസാന സെഷനില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റ് നേടിയ ലെഫ്റ്റ് ആം സ്പിന്നർ ടോം ഹാർട്ട്‌ലിയുമാണ് ഇന്ത്യയെ തകർത്തത്.ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയം വഴങ്ങിയത്.ഹൈദരാബാദ് ടെസ്റ്റിലെ ഇംഗ്ലണ്ട് വിജയത്തെ ബാസ്ബോളിൻ്റെ ഏറ്റവും വലിയ വിജയമായി ബെൻ സ്റ്റോക്സ് പ്രശംസിച്ചു. “ഞാൻ നായകസ്ഥാനം ഏറ്റെടുത്തതുമുതൽ ഇത് 100% ഞങ്ങളുടെ ഏറ്റവും […]