‘അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെങ്കിൽ പോലും…’: കോഹ്‌ലിയെ ഇന്ത്യ മിസ് ചെയ്യില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം | IND vs ENG
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ അഭാവം ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ച്വറി ഇന്ത്യയുടെ രക്ഷക്കെത്തിയെങ്കിലും കോഹ്‌ലിയുടെ പിൻവാങ്ങലും പിന്നീട് കെ എൽ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതും ഇന്ത്യയുടെ മധ്യനിരയ്ക്ക് വലിയ തിരിച്ചടി നൽകി.ജഡേജ തിരിച്ചെത്തിയെങ്കിലും രാഹുൽ ഇപ്പോഴും ടീമിന് പുറത്താണ്. കോഹ്‌ലിയുടെ അഭാവം മധ്യനിരയിൽ വലിയ വിടവാകും ഉണ്ടാവുക.കോഹ്‌ലിയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും മുൻ ക്രിക്കറ്റ് താരം ലോയിഡിൻ്റെ അഭിപ്രായത്തിൽ […]