ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റംകുറിക്കാൻ ഒരുങ്ങി സർഫറാസ് ഖാൻ | Sarfaraz Khan | IND vs ENG
രാജ്‌കോട്ടിൽ നടക്കാനിരിക്കുന്ന നിർണായകമായ മൂന്നാം ടെസ്റ്റിൽ നിന്നും മുൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ കളിക്കാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.റൺ-മെഷീൻ വിരാട് കോഹ്‌ലിയുടെ സേവനം ഇതിനകം നഷ്‌ടമായതിനാൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവ് മാത്രമാണ് രോഹിത് ശർമ്മിൻ്റെ ടീം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് രാഹുലിനും ജഡേജയ്ക്കും നഷ്ടമായിരുന്നു.വ്യാഴാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൊമ്പുകോർക്കും. നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കായി […]