ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ രണ്ട് ദിവസത്തിനകം മത്സരം അവസാനിക്കുമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് | Mohammed Siraj
ഇംഗ്ലണ്ടിന്റെ ഏറെ കൊട്ടിഘോഷിച്ച ‘ബാസ്ബോൾ’ തന്ത്രം ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് പേസ് ബൗളർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് അവരുടെ തീവ്ര ആക്രമണാത്മക സമീപനവുമായി പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുമെന്നും സിറാജ് അഭിപ്രായപ്പെട്ടു. ആക്രമണ ക്രിക്കറ്റ് കളിക്കുന്നതിൽ ഇംഗ്ലണ്ട് ഉറച്ചുനിന്നാൽ മത്സരം പെട്ടെന്ന് അവസാനിക്കുമെന്നും ഇന്ത്യൻ പേസർ പറഞ്ഞു. “ഇന്ത്യൻ സാഹചര്യങ്ങളിൽ അവർ ബാസ്ബോൾ കളിക്കാൻ ശ്രമിക്കുകയാണെങ്കിൽ, മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ പന്തും അടിക്കുക എന്നത് ഇവിടെ എളുപ്പമല്ല. ചില പന്തുകള്‍ […]