‘മാച്ച് വിന്നർ’ റിങ്കു സിംഗ് : ഇന്ത്യൻ ബാറ്റർ സ്ഥിരതയുള്ളവനായി മാറുന്നത് കാണാൻ സന്തോഷമുണ്ടെന്ന് എബി ഡിവില്ലിയേഴ്സ് | Rinku Singh
ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെൻസേഷൻ റിങ്കു സിംഗിനെ മാച്ച് വിന്നർ എന്ന് വിശേഷിപ്പിച്ച് എബി ഡിവില്ലിയേഴ്‌സ്. തന്റെ അന്താരാഷ്ട്ര കരിയറിലെ അവിശ്വസനീയമായ തുടക്കത്തിനിടയിലും ഇന്ത്യൻ ബാറ്റർ സ്ഥിരതയുള്ളവനായി മാറുന്നത് കാണാൻ സന്തോഷമുണ്ടെന്ന് സൗത്ത് ആഫ്രിക്കൻ പറഞ്ഞു.ഇന്ത്യയുടെ ടി20 രാജ്യാന്തര ടീമിൽ റിങ്കു നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. റിങ്കു ഇന്ത്യക്കായി 15 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 89 എന്ന അസാധാരണ ശരാശരിയിൽ 356 റൺസ് നേടിയിട്ടുണ്ട്. താൻ ബാറ്റ് ചെയ്ത 11 ഇന്നിംഗ്‌സുകളിൽ ഏഴിലും അദ്ദേഹം പുറത്താകാതെ നിന്നു. […]