സഞ്ജു സാംസണിന്റെ പേര് പറഞ്ഞ് രോഹിത് ശർമ്മ , ഇളകി മറിഞ്ഞ് ചിന്നസ്വാമിയിലെ കാണികൾ |Sanju Samson
അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ രോഹിത് ബോളിങ്ങായിരുന്നു തിരഞ്ഞെടുത്തത്. മത്സരത്തില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ ശേഷമാണ് സഞ്ജുവിന് അവസരമൊരുങ്ങിയിരിക്കുന്നത്.മൊഹാലിയിലും ഇന്‍ഡോറിലുമായി നടന്ന ആദ്യ രണ്ട് ടി20കള്‍ […]