തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കേരളത്തെ 300 റൺസ് കടത്തി മുഹമ്മദ് അസ്ഹറുദ്ദീൻ | Ranji Trophy
ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 69 റൺസിന്റെ പിൻബലത്തിൽ കേരളം 330/8 എന്ന നിലയിലാണുള്ളത്. 219/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്, ക്യാപ്റ്റൻ സഞ്ജു സാംസണെ ഓവർനൈറ്റ് സ്‌കോറായ 57 റൺസിൽ നഷ്ടപ്പെട്ടു. സഞ്ജു സാംസണെ ആശിഷ് ചൗഹാൻ പുറത്താക്കി.72 പന്തിൽ ഒമ്പത് ബൗണ്ടറികളോടെയായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്‌സ്.മധ്യനിരയിൽ വിഷ്ണു വിനോദിനൊപ്പം ചേർന്ന അസ്ഹർ ആറാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. […]