‘ശിവം ദുബെ ഒരു വലിയ താരമാണ്. വളരെ ശക്തനാണ്, ജയ്‌സ്വാൾ തന്റെ കഴിവുകള്‍ എന്താണെന്ന് കാണിച്ച് തന്നു’ : പ്രശംസയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ | Shivam Dube | Yashasvi Jaiswal
അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്‍റി20യിലും ആറു വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും ശിവം ദുബെയുടെയും അർധ സെഞ്ച്വറി വെടിക്കെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.ആദ്യ മത്സരത്തിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 68 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിന്റെയും 32 പന്തില്‍ 63 റൺസ് നേടിയ ശിവം ദുബെയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. 63 റൺസ് നേടിയ പുറത്താവാതെ നിന്ന ദുബെ അഞ്ച് ഫോറും നാല് സിക്സും പറത്തി.ആദ്യ മത്സരത്തില്‍ […]