സഞ്ജു സാംസണിന്റെ ടി20 ടീമിലെ സ്ഥാനത്തിന് ഭീഷണിയാവുന്ന ജിതേഷ് ശർമയുടെ വളർച്ച | Sanju Samson | Jitesh Sharma
വളർന്നുവരുന്ന വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മ ഇന്ത്യയുടെ ടി 20 ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.അഫ്ഗാനിസ്ഥാനെതിരെ മൊഹാലിയിൽ നടന്ന ആദ്യ ടി20യിൽ സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശർമ്മ ടീമിൽ കണ്ടെത്തുകയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അഫ്ഗാൻ ഉയർത്തിയ 159 റൺസ് പിന്തുടരുന്നതിനിടെ 20 പന്തിൽ 31 റൺസ് നേടി 30-കാരൻ അവസരം പരമാവധി മുതലെടുത്തു. ടി20 ക്രിക്കറ്റിൽ നേടിയ റൻസുകളെക്കാൾ സ്‌ട്രൈക്ക് റേറ്റിന് പലരും പ്രാധാന്യം നൽകുന്നുണ്ട്.എത്ര വേഗത്തിൽ റൺ […]