‘ഇന്ത്യയ്ക്ക് വലിയ തിരിച്ചടി’ : ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾ മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും | Mohammed Shami
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ് ഇന്ത്യൻ ടീമിന് പുറത്തായ ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും.2023 ലോകകപ്പിനിടെ ഷമിക്ക് കണങ്കാലിന് പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിൽ അദ്ദേഹം തന്റെ മികച്ച പ്രകടനം പുറത്തെടുത്തു. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ബൗളിംഗ് പുനരാരംഭിക്കാത്തതിനാൽ, ജനുവരി 25 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മുഹമ്മദ് ഷമി കളിക്കുന്ന കാര്യം സംശയത്തിലാണ്.ഇന്ത്യൻ എക്‌സ്‌പ്രസിലെ ഒരു റിപ്പോർട്ട് പ്രകാരം ഷമി ബൗളിംഗ് ആരംഭിച്ചിട്ടില്ലെന്നും ഫിറ്റ്‌നസ് […]