‘4-1 ന് സ്വന്തമാക്കും’ : ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഇതിഹാസ താരം അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4-1 ന് രോഹിത് ശർമ്മയും കൂട്ടരും സ്വന്തമാക്കുമെന്ന് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ. ആദ്യ ടെസ്റ്റ് ഇന്ന് ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ച അവസാന ടീമാണ് ഇംഗ്ലണ്ട്, 2012-13 ൽ അവർ 2 -1 ന് പരമ്പര സ്വന്തമാക്കി. അതിനുശേഷം 2016-ലും 2020-21-ലും ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ യഥാക്രമം 4-0, 3-1 മാർജിനിൽ ഇന്ത്യ വിജയിച്ചു. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള പട്ടൗഡി ട്രോഫിയിൽ 2-2 സമനിലയിൽ […]

ബാസ്‌ബോൾ vs സ്പിൻബോൾ: ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍, പ്രതീക്ഷയോടെ ആരാധകർ | IND vs ENG 1st Test 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ 9 .30 മുതൽ മത്സരം ആരംഭിക്കും.ഇന്ത്യൻ സ്പിന്നർമാരും ഇംഗ്ലണ്ട് ബാറ്റർമാരും തമ്മിലുള്ള പോരാട്ടം മത്സരത്തിൽ കാണാം. ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ബാറ്റിങ് ബാസ്ബോളുമായാണ് ഇംഗ്ലണ്ടിന്‍റെ വരവ്.ഐസിസി പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യക്കായി ഓപ്പണിങ്ങിൽ യശസ്വി ജെയ്സ്വാൾ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇറങ്ങും.വൺ ഡൗൺ പൊസിഷനിൽ സ്ഥാനമുറപ്പിക്കാൻ ശുഭ്‌മാൻ ഗില്ലിന് വീണ്ടും അവസരം ലഭിക്കുന്നു. […]

ആദ്യ രണ്ടു ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി രജത് പട്ടീദാറിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? : തുറന്നു പറഞ്ഞ് രോഹിത് ശർമ | IND vs ENG 1st Test

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യൻ ടീം ഒരുങ്ങുകയാണ്. അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ ആരംഭിക്കും.’വ്യക്തിപരമായ കാരണങ്ങളാൽ’ അഞ്ച് ടെസ്റ്റുകളിൽ ആദ്യ രണ്ട് മത്സരങ്ങളിൽ സ്റ്റാർ ബാറ്റർ വിരാട് കോലി കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ടീമിൽ രജത് പടിദാറിനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള പരിശീലന മത്സരത്തിലും അനൗദ്യോഗിക ടെസ്റ്റിലും 151, 111 റൺസ് നേടിയ പാട്ടിദാർ ഇന്ത്യ എക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ മറികടന്ന് ഇന്ത്യൻ ടീമിലേക്കുള്ള […]

‘ഞങ്ങൾ തോൽക്കുന്നവരാണ്’ : സ്വന്തം തട്ടകത്തിൽ ഇന്ത്യ അജയ്യരല്ലെന്ന് രോഹിത് ശർമ്മ | Rohit Sharma

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ ആരംഭിക്കും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന വിരാട് കോലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. സ്വന്തം തട്ടകത്തിൽ ടീം ഇന്ത്യ അജയ്യരല്ലെന്ന് മത്സരത്തിന് മുന്നോടിയായി സംസാരിച്ച നായകൻ രോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ 36 ടെസ്റ്റുകൾ വിജയിക്കുകയും 2013 മുതൽ വെറും 3 ടെസ്റ്റുകളിൽ തോൽക്കുകയും ചെയ്ത ഇന്ത്യയെ ഹോം ഗ്രൗണ്ടൽ തോൽപ്പിക്കുക […]

ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ രണ്ട് ദിവസത്തിനകം മത്സരം അവസാനിക്കുമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് | Mohammed Siraj

ഇംഗ്ലണ്ടിന്റെ ഏറെ കൊട്ടിഘോഷിച്ച ‘ബാസ്ബോൾ’ തന്ത്രം ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് പേസ് ബൗളർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് അവരുടെ തീവ്ര ആക്രമണാത്മക സമീപനവുമായി പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുമെന്നും സിറാജ് അഭിപ്രായപ്പെട്ടു. ആക്രമണ ക്രിക്കറ്റ് കളിക്കുന്നതിൽ ഇംഗ്ലണ്ട് ഉറച്ചുനിന്നാൽ മത്സരം പെട്ടെന്ന് അവസാനിക്കുമെന്നും ഇന്ത്യൻ പേസർ പറഞ്ഞു. “ഇന്ത്യൻ സാഹചര്യങ്ങളിൽ അവർ ബാസ്ബോൾ കളിക്കാൻ ശ്രമിക്കുകയാണെങ്കിൽ, മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ പന്തും അടിക്കുക എന്നത് ഇവിടെ എളുപ്പമല്ല. ചില പന്തുകള്‍ […]

2023ലെ ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട് സൂര്യകുമാർ യാദവ് | Suryakumar Yadav

സൂര്യകുമാർ യാദവിനെ 2023 ലെ ഐസിസി T20I ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയും ഇന്ത്യൻ ബാറ്റർ ഈ അവാർഡ് നേടി.2023ൽ 155.95 എന്ന സ്ട്രൈക്ക് റേറ്റിൽ സൂര്യകുമാർ 17 ഇന്നിംഗ്‌സുകളിൽ നിന്ന് 48.86 ശരാശരിയിൽ 733 റൺസ് നേടി.മധ്യനിര ബാറ്റർ 2023ൽ നാല് അർധസെഞ്ചുറികളും ഇരുസെഞ്ചുറികളും അടിച്ചുകൂട്ടി. യുഎഇയുടെ മുഹമ്മദ് വസീം (806), ഉഗാണ്ടയുടെ റോജർ മുകാസ (738) എന്നിവർക്ക് മാത്രമാണ് 2023ൽ ടി20യിൽ സൂര്യ കുമാറിനേക്കാൾ കൂടുതൽ റൺസ് […]

‘തുടരുന്ന അവഗണന’ : ഇന്ത്യൻ ടീമിലെത്തണമെങ്കിൽ സർഫറാസ് ഖാൻ ഇനിയെന്താണ് ചെയ്യേണ്ടത് ? |  Sarfaraz Khan

ഇംഗ്ലണ്ടിനെതിരിച്ചുള്ള ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി രജത് പാട്ടിദാറിനെയാണ് തെരഞ്ഞെടുത്തത്. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി പിന്മാറിയത്. ബിസിസിഐ സെലക്ഷൻ കമ്മിറ്റി സർഫറാസ് ഖാനെ വീണ്ടും അവഗണിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സർഫറാസ് ഖാൻ ടീമിലെത്തണമെങ്കിൽ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്ററോട് ഇതിനു ഉത്തരം പറയേണ്ടിവരും. […]

ചേതേശ്വര് പൂജാര അല്ല !! ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോലിക്ക് പകരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി | IND vs ENG

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി ഒഴിവായതിനാലാണ് 30 കാരനായ മധ്യപ്രദേശ് ബാറ്ററെ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇതോടെ വിരാട് കോഹ്‌ലിയുടെ പകരക്കാരനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും ഇതോടെ അവസാനിച്ചു.പരിചയ സമ്പന്നരായ ചേതേശ്വര് പൂജാര, യുവതാരങ്ങളായ പട്ടീദാർ, സർഫറാസ് ഖാൻ, റിങ്കു സിംഗ് എന്നിവർ തമ്മിലായിരുന്നു ടീമിലെ സ്ഥാനത്തിനായുള്ള മത്സരം. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ 151 റൺസ് നേടിയ പാട്ടിദാർ മികച്ച ഫോമിലാണ്. […]

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെഎൽ രാഹുൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുമെന്ന് രാഹുൽ ദ്രാവിഡ് | KL Rahul

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരക്ക് നാളെ ഹൈദരാബാദിൽ തുടക്കമാവുകയാണ്.അഞ്ച് മത്സരങ്ങൾ കളിക്കാനിരിക്കുന്നതിനാൽ ഇത് ഒരു നീണ്ട പരമ്പരയായിരിക്കും, അതിനായി ഇരു ടീമുകളും കഠിനമായി തയ്യാറെടുക്കുകയാണ്.കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ചുമതലകളിൽ നിന്നും ഒഴിവാക്കിയതാവും പരിശീലകൻ പറഞ്ഞു. കെഎൽ രാഹുൽ ഒരു ബാറ്ററായി കളിക്കുമെന്നും കെഎസ് ഭരത് അല്ലെങ്കിൽ ധ്രുവ് ജുറൽ എന്നിവരിൽ ഒരാൾ വിക്കറ്റ് കീപ്പറായി കളിക്കുമെന്നും വാർത്താസമ്മേളനത്തിൽ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് സ്ഥിരീകരിച്ചു.“രാഹുൽ ഈ പരമ്പരയിൽ വിക്കറ്റ് കീപ്പറായി കളിക്കില്ല, സെലക്ഷനിൽ […]

സിറിയയോടും തോറ്റ് അവ അവസാന സ്ഥാനക്കാരായി ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത് |AFC Asian Cup

ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1-0 ന് തോറ്റ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ടൂർണമെന്റിൽ സജീവമായി തുടരാനും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്താനും ഒരു വിജയം ആവശ്യമായിരുന്നു. ഒമർ ക്രിബിന്റെ 76-ാം മിനിറ്റിലെ ഗോൾ ഒരു ബില്യൺ ഹൃദയങ്ങളെ തകർത്തു. ഏഷ്യൻ കപ്പിലെ സിറിയയുടെ ആദ്യ ജയം കൂടിയാണിത്.ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഒരു ഗോൾ പോലും […]