രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരെ നാണംകെട്ട തോല്‍വിയുമായി കേരളം | Ranji Trophy
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ മുംബൈക്കെതിരെ കേരളത്തിന് ദയനീയ തോൽവി. 232 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് കേരളത്തിന് നേരിട്ടത്.327 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന കേരളം 94 റൺസിന് എല്ലാവരും പുറത്തായി. ഇന്നത്തെ വിക്കറ്റ് പോവാതെ 24 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഇന്ന് 70 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 26 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. […]