ജീവൻമരണപ്പോരിന് ഇന്ത്യ ഇന്നിറങ്ങുന്നു ,ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് പകരംവീട്ടാൻ രോഹിതും സംഘവും | SA vs IND, 2nd Test
പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫിക്കയെ നേരിടും.സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് തകർത്തത്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികവ് തിരിച്ചുപിടിച്ചാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. ന്യൂ ഇയർ പോലും വലിയരീതിയിൽ ആഘോഷിക്കാതെ ടീം ഇന്ത്യ കഠിന പരിശീലനത്തിന് […]