‘മൂന്ന് ഫോർമാറ്റിലും ഇന്ത്യ പാകിസ്ഥാനേക്കാൾ വളരെ മുന്നിലാണ് ,അവർ ഇന്ത്യയുടെ പ്രധാന എതിരാളികളല്ല’ : ഗൗതം ഗംഭീർ | Gautam Gambhir
ഇന്ത്യ-പാകിസ്ഥാൻ മത്സരം കാലക്രമേണ ക്രിക്കറ്റിലും കായികരംഗത്തും പൊതുവെ ഏറ്റവും രൂക്ഷവും ചൂടേറിയതുമായ പോരാട്ടങ്ങളിൽ ഒന്നായി മാറി. ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തിന് അകത്തും പുറത്തും ആവേശം ഏറെയാണ്. നിരവധി കാരണങ്ങളാൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്തത്കൊണ്ട് ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ആരാധകർക്ക് ഇന്ത്യ പാക് മത്സരങ്ങൾ കാണാൻ സാധിക്കുന്നത്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിനോട് പാകിസ്‌താന് വിജയിക്കണ സാധിക്കില്ലെന്ന് മുൻ താരം ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ “വളരെ മികച്ചത്” ആണെന്നും ഗംഭീർ […]