വിരാട് കോഹ്‌ലി-രവി ശാസ്ത്രി കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ആദ്യ ടെസ്റ്റിന് ശേഷം പ്രസീദ് കൃഷ്ണയെ ഒഴിവാക്കുമായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ | Prasidh Krishna

വിരാട് കോഹ്‌ലി-രവി ശാസ്ത്രി ഭരണകാലത്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കുമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. സെഞ്ചൂറിയനിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിൽ 93 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് പ്രസീദ് നേടിയത്. പ്രസീദിനെ ഒഴിവാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അസന്തുഷ്ടരാകില്ലെന്നും രണ്ടാം ടെസ്റ്റിൽ മുകേഷ് കുമാറിനെ കാണാൻ ആഗ്രഹിക്കുമെന്നും മഞ്ജരേക്കർ പറഞ്ഞു. ഒരു മത്സരത്തിന് ശേഷം പ്രസിദ്ധ് കൃഷ്ണയെ ടീമിൽ നിന്നും ഒഴിവാക്കുന്നത് […]

ഏകദിന ലോകകപ്പ് മുഴുവൻ വേദനയോടെയാണ് മുഹമ്മദ് ഷമി കളിച്ചത്, സ്ഥിരമായി കുത്തിവയ്പ്പ് എടുത്തിരുന്നു | Mohammed Shami

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുഴുവൻ വേദനയോടെയാണ് കളിച്ചതെന്ന് അദ്ദേഹത്തിന്റെ മുൻ ബംഗാൾ സഹതാരം പറഞ്ഞു. ലോകകപ്പ് 2023 ലെ ഫൈനൽ വരെയുള്ള ഇന്ത്യയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് പേസ് ബൗളർ മുഹമ്മദ് ഷമി. ആദ്യ നാല് മത്സരങ്ങൾ നഷ്ടമായെങ്കിലും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. ഫാസ്റ്റ് ബൗളർ. 5.26 എന്ന അവിശ്വസനീയമായ ഇക്കണോമിയിൽ 7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.സെമി ഫൈനലിൽ […]

സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ലേക്ക് തിരിച്ചു വരുന്നു , അഫ്ഗാൻ പരമ്പരയിൽ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിൽ | Sanju Samson

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരിയിൽ ആരംഭിക്കും. 2024ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇത്. അതിനുമുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക് ചില തീരുമാനങ്ങൾ എടുക്കാനുണ്ട്. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അഫ്ഗാൻ പരമ്പരയിൽ നിന്നും പുറത്താവുകയും റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിക്കുന്ന സാഹചര്യത്തിൽ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത […]

‘മികച്ച താരങ്ങളും, സാഹചര്യങ്ങളും ഉണ്ടായിട്ടും ഇന്ത്യക്ക് ഒരിക്കലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല’ : ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ | Michael Vaughan

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ലോകത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. സെഞ്ചൂറിയനിലെ തോൽവിക്ക് ശേഷം ജനുവരി മൂന്നിന് കേപ്ടൗണിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇറങ്ങും. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കവർ ചെയ്യാൻ ഓസ്‌ട്രേലിയയിലെത്തിയ മുന്‍ ഇംഗ്ലണ്ട് […]

‘ടെസ്റ്റിൽ ആ താരത്തെക്കാൾ മികച്ച ബാറ്റർ ഇന്ത്യക്കില്ല, എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കിയത്’ : ഹർഭജൻ സിംഗ് | SA vs IND

സൗത്ത് ആഫ്രിക്കക്കെതിരെയുക്ക ആദ്യ ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ഇന്നിഗ്‌സിനും 32 റൻസിനുമാണ് സൗത്ത് ആഫ്രിക്ക വിജയം നേടിയത്. മത്സരം തോറ്റതിന് പിന്നാലെ ടെസ്റ്റ് പരമ്പരയിൽ വെറ്ററൻമാരായ അജിങ്ക്യ രഹാനെയെയും ചേതേശ്വര് പൂജാരയെയും ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ സ്പിന്നർ ഹർഭജൻ സിംഗ് രംഗത് വന്നിരിക്കുകയാണ്. ആദ്യ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ വിജയം നേടിയതോടെ ദക്ഷിണാഫ്രിക്കയിൽ തങ്ങളുടെ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ പ്രോട്ടീസ് തകർത്തു.2023 ന്റെ ആദ്യ മാസങ്ങളിൽ […]

‘ഇത്തരത്തിലുള്ള പിച്ചിൽ എന്താണ് ചെയ്യേണ്ടതെന്ന് സൗത്ത് ആഫ്രിക്ക കാണിച്ചു തന്നു’ : രോഹിത് ശർമ്മ |SA vs IND

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടെസ്റ്റ്‌ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. കേവലം മൂന്ന് ദിനം കൊണ്ട് തന്നെ നാണംകെട്ട തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് ഈ തോൽവി മറക്കാൻ കഴിയില്ല. ഏറെ നാളുകൾ ശേഷമാണ് ടീം ഇന്ത്യ ഒരു ഇനിങ്സ് തോൽവി നേരിടുന്നത് അതേസമയം തോൽവി പിന്നാലെ നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. തോൽവിയിൽ തന്റെ വിഷമം പൂർണ്ണമായി തുറന്ന് പറഞ്ഞ നായകൻ രോഹിത് ഈ തോൽവി കാരണം […]

‘ഒന്നിൽ നിന്നും അഞ്ചിലേക്ക് വീണ് ഇന്ത്യ’ : സെഞ്ചൂറിയൻ ടെസ്റ്റിലെ തോൽവിയോടെ പോയിന്റ് ടേബിളിൽ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യ | WTC 2023-25 Points Table

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്‌സിനും 32 റൺസിനും ദയനീയ തോൽവി ഏറ്റുവാങ്ങി.ഇന്നിങ്സ് തോൽവി ഒഴിവിക്കാൻ 163 റൺസ് നേടണമെന്നിരിക്കെ ഇന്ത്യ 131 റൺസിന്‌ ഓൾ ഔട്ടായി. 76 റൺസ് നേടിയ വിരാട് കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത് . സൗത്ത് ആഫ്രിക്കക്ക് വേണ്ടി നന്ദ്രേ ബർഗർ 4 വിക്കറ്റും ജാൻസെൻ മൂന്നും റബാഡ രണ്ടും വിക്കറ്റ് വീഴ്ത്തി.163 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിൽ മൂന്നാം […]

‘നേരിട്ട് ചെന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചാൽ ഇങ്ങനെയാവും’ : ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ | SA vs IND

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിങ്സ് തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യന്‍ തോല്‍വി.163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 131 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.വിരാട് കോഹ്‌ലിക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നില്ക്കാൻ സാധിച്ചത്. 82 പന്തില്‍ 76 റണ്‍സെടുത്ത കോഹ്‌ലി 12 ഫോറുകളും ഒരു സിക്‌സും നേടി. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ നാല് വിക്കറ്റുകള്‍ നേടി. മാര്‍ക്കോ ജാന്‍സന്‍ […]

കുമാർ സംഗക്കാരയെ മറികടന്ന് വിരാട് കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് നേടുന്ന ആദ്യ താരമായി മാറി | Virat Kohli

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി നേരിട്ടിരുന്നു.ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിൽ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 34.1 ഓവറില്‍ 131 റണ്‍സിന് ഓൾ ഔട്ടാക്കി.82 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 12 സിക്‌സും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു […]

‘സെഞ്ചൂറിയൻ തോൽവി അർത്ഥമാക്കുന്നത് ഇന്ത്യക്ക് വിദേശത്ത് എങ്ങനെ ബാറ്റുചെയ്യണമെന്ന് അറിയില്ല എന്നല്ല’ : രോഹിത് ശർമ്മ | SA v IND

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.ഇന്നിംഗ്‌സിനും 32 റൺസിന്റെയും തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയ. തോൽവിയെത്തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് സംസാരിച്ചു . ആദ്യ ഇന്നിങ്സിൽ 245 റൺസിന്‌ പുറത്തായ ഇന്ത്യക്ക് രണ്ടാം ഇന്നിഗ്‌സിൽ 131 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 3 ദിവസത്തിൽ മാത്രമേ ബോക്സിങ് ഡേ ടെസ്റ്റ് നീണ്ടു നിന്നുള്ളൂ.ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ കെ എൽ രാഹുലും രണ്ടാം ഇന്നിംഗ്‌സിൽ 76 […]