തകർപ്പൻ സെഞ്ചുറിയുമായി ഡീന്‍ എല്‍ഗാർ , ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് |SA vs IND
സെഞ്ചൂറിയനിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വെറ്ററൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡീൻ എൽഗർ സെഞ്ച്വറി നേടിയിരിക്കുകയാണ്. ഈ പരമ്പരക്ക് ശേഷം ടെസ്റ്റിൽ നിന്നും നിന്ന് വിരമിക്കുമെന്ന് എൽഗർ പ്രഖ്യാപിച്ചിരുന്നു.എൽഗർ വെറും 141 പന്തിൽ 20 ബൗണ്ടറികൾ പറത്തി സെഞ്ച്വറി തികച്ചു. ഡീൻ എൽഗറിന്റെ 14-ാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യയ്‌ക്കെതിരെ നാട്ടിൽ അദ്ദേഹത്തിന്റെ ആദ്യ സെഞ്ചുറിയുമാണ്. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഈ മാസമാദ്യം പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങൽ പരമ്പരയിലെ […]