‘കൊച്ചിയിലെ സ്റ്റേഡിയത്തിലെ അന്തരീക്ഷം ഞെട്ടിപ്പിക്കുന്നതായിരുന്നു , മെക്സിക്കോയിൽ നിന്ന് എനിക്ക് അത് അനുഭവപ്പെട്ടു’ : അഡ്രിയാൻ ലൂണ | Kerala Blasters | Adrian Luna
പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യകതമാക്കിയിരുന്നു.ജനുവരിയിൽ ലൂണയ്ക്ക് പകരം പുതിയ താരത്തെ ടീമിലെത്തിക്കുമെന്നും ഇവാൻ അറിയിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ ലൂണ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ മുംബൈക്കെതിരായ തകർപ്പൻ വിജയത്തിൽ ഒരു ഭീമാകാരമായ ടിഫോയായിരുന്നു മഞ്ഞപ്പട ലൂണക്ക് വേണ്ടി ഒരുക്കിയിരുന്നു. ‘റീചാര്‍ജ് ലൂണ, ആ മാജിക്കിനായി ഞങ്ങള്‍ കാത്തിരിക്കുന്നു’ എന്നാണ് അതിൽഎഴുതിയിരുന്നത് […]