6 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ 7 വിക്കറ്റുമായി തിരിച്ചെത്തിയ ഭുവനേശ്വർ കുമാർ | Bhuvneshwar Kumar

2014-ൽ ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് വിജയത്തിലെ 6 വിക്കറ്റ് നേട്ടം അടക്കം 21 മത്സരങ്ങളിൽ നിന്ന് നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെട്ട ഭുവനേശ്വർ കുമാറിന്റെ വാഗ്ദാനമായ ടെസ്റ്റ് കരിയറിനെ പരിക്കുകൾ വെട്ടിലാക്കി എന്ന് പറയേണ്ടി വരും. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഭുവനേശ്വർ 10 വിക്കറ്റ് നേടിയിരുന്നു. എന്നാൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു. ഇത് റെഡ്-ബോൾ ക്രിക്കറ്റിലും വൈറ്റ്-ബോൾ ക്രിക്കറ്റിലും അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ഭുവനേശ്വർ […]

‘റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കുന്നത് പോലെയാണ്’ : വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടി20 ലോകകപ്പിൽ ഓപ്പൺ ചെയ്യണം | Virat Kohli | Rohit Sharma

2024ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യക്കായി ഓപ്പൺ ചെയ്യണമെന്ന പാർഥിവ് പട്ടേലിന്റെ അഭിപ്രായത്തോട് ആകാശ് ചോപ്ര യോജിച്ചു.മൊഹാലിയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തിൽ രോഹിതിനൊപ്പം ശുഭ്മാൻ ഗില്ലും ഓപ്പണറായി. മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ കോലി കളിച്ചിരുന്നില്ല. മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാൾ പരിക്ക് മൂലം പുറത്തായിരുന്നു. ടി20യിൽ രോഹിതും കോഹ്‌ലിയും ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്യണമെന്ന പാർഥിവിന്റെ നിർദേശത്തോട് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ അനുകൂലിച്ചു.”പാർത്ഥിവ് […]

രണ്ടാം ടി 20 യിലും സഞ്ജു സാംസൺ പുറത്തിരിക്കും ,ജിതേഷ് ശർമ്മ സ്ഥാനം നിലനിർത്തും | IND vs AFG 2nd T20I

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി 20 മത്സരം നാളെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരം നഷ്ടമായതിനെ തുടർന്നാണ് വിരാട് കോഹ്‌ലി രണ്ടാം ടി20യിൽ കളിക്കാനിറങ്ങും. എന്നാൽ സഞ്ജുവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാനുള്ള സാധ്യതയില്ല. മൊഹാലി വേദിയായ ആദ്യ ട്വന്‍റി 20യില്‍ നിന്ന് മൂന്ന് മാറ്റമാണ് ഇന്‍ഡോറില്‍ ഇന്ത്യയുടെ ഇലവനില്‍ പ്രതീക്ഷിക്കുന്നത്. ബാറ്റര്‍മാരില്‍ ആര്‍ക്കെങ്കിലും […]

‘ആരാണ് ധ്രുവ് ജുറൽ?’ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സഞ്ജുവിനെയും ഇഷാനെയും മറികടന്ന് ടീമിലെത്തിയ വിക്കറ്റ് കീപ്പറെക്കുറിച്ചറിയാം | Dhruv Jurel

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോൾ ചില അപ്രതീക്ഷിത കോളുകൾ ഉണ്ടായിരുന്നു. 16 അംഗ സ്ക്വാഡ് പട്ടികയിൽ നിന്ന് മുഹമ്മദ് ഷമിയുടെയും ഇഷാൻ കിഷന്റെയും പേരുകൾ ഇല്ലായിരുന്നു, എന്നാൽ ‘ധ്രുവ് ജുറെൽ’ എന്ന അപരിചിതമായ പേര് കണ്ട് ആരാധകർ അമ്പരന്നു. രാജസ്ഥാൻ റോയൽസിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ധ്രുവ് ജുറൽ ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യൻ ടീമിലെത്തിയത്.2001 ജനുവരി 21 ന് ആഗ്രയിൽ 22 കാരനായ […]

ഇഷാൻ കിഷന് പകരം പുതിയ കീപ്പർ , ഷമിയും ടീമിലില്ല : ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | IND vs ENG

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ജനുവരി 25 മുതൽ 29 വരെ ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി 2 മുതൽ 6 വരെ വൈസാഗിലാണ് രണ്ടാം മത്സരം.ഫെബ്രുവരി 15-19 വരെ രാജ്‌കോട്ട് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകും. റാഞ്ചിയില്‍ ഫെബ്രുവരി 23നാണ് നാലാമത്തെ മത്സരം തുടങ്ങുന്നത്. മാര്‍ച്ച് 3-7 വരെ ധര്‍മശാലയില്‍ വച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇഷാൻ കിഷനും മുഹമ്മദ് ഷമിയും ടീമിൽ ഇടം പിടിച്ചില്ല.ഇന്ത്യക്കായി ഇതുവരെ രാജ്യാന്തര […]

‘ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കിരീടം നേടികൊടുക്കണം’ : ഡിമിട്രിയോസ് ഡയമന്റകോസ് | Kerala Blasters | Dimitrios Diamantakos

കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി മെനയുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർകെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്ന വാർത്ത ആരാധകരുടെ ഇടയിൽ വലിയ ആശങ്കയുണ്ടാക്കി.എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്സ് ലൂണയുടെ അഭാവത്തെ അതിഗംഭീരമായി നേരിട്ടു. അതിനുശേഷം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ചു. മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നി വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ഇത്രയും മത്സരങ്ങളിൽ നിന്നും ഒരു ഗോൾ […]

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ വിരാട് കോഹ്‌ലി ടീമിലേക്ക് വരുമ്പോൾ ആര് പുറത്ത് പോവും |Virat Kohli

ആദ്യ ടി20യിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലിക്ക് ആദ്യ മത്സരം കളിക്കാൻ സാധിച്ചിരുന്നില്ല.35 കാരനായ ഇന്ത്യൻ താരം ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20യിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ശിവം ദുബെ തന്റെ ഓൾറൗണ്ട് കഴിവുകൾ പ്രകടിപ്പിക്കുകയും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തതോടെ ആദ്യ ടി20 ഐ ഇന്ത്യ 6 വിക്കറ്റിന് സുഖകരമായി വിജയിച്ചു. രണ്ടാമത്തെ ടി20 ഐ ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ […]

‘ശിവം ദുബെ ഇനി വിരാട് കോഹ്‌ലിക്കൊപ്പം’ : ടി 20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി ദുബെ | Shivam Dube

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി 20 ഐയിൽ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയ്‌ക്കായി മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചു. നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി 40 പന്തിൽ നിന്ന് 60 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ആ ഇന്നിംഗ്സ് അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ […]

6,4,4,4,6! ഷഹീൻ അഫ്രീദിയുടെ ക്യാപ്റ്റൻസി അരങ്ങേറ്റം തകർത്തു കളഞ്ഞ് ഫിൻ അലൻ | Shaheen Afridi

ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ഓപ്പണറിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോർ നേടിയിരുന്നു. ഓപ്പണർ ഫിൻ അലൻ തുടക്കത്തിൽ തന്നെ പാക് ബൗളർമാരെ കടന്നാക്രമിച്ചു.പുതിയ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി ആദ്യ ഓവറിൽ തന്നെ ഡെവൺ കോൺവെയെ പുറത്താക്കി അവർക്ക് മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും കൂട്ടുപിടിച്ച് ഫിൻ അലൻ ന്യൂസിലൻഡിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു .തന്റെ രണ്ടാം ഓവർ എറിയാൻ വന്ന ഷഹീൻ അഫ്രിദിയെ ഫിൻ അലൻ നിലത്ത് നിർത്തിയില്ല. 24 […]

ശിഖർ ധവാനെയും എംഎസ് ധോണിയെയും മറികടന്ന് രോഹിത് ശർമ്മ , ടി 20 യിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ | Rohit Sharma

14 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20യിൽ തിരിച്ചെത്തി. രോഹിത് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2022 നവംബറിലാണ്. ടി20 ലോകകപ്പിന്റെ സെമിഫൈനലിലാണ് കളിച്ചത്.അതിനുശേഷം രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിനത്തിനാണ് മുൻഗണന നൽകിയത്. മറ്റൊരു ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഇരുവരും ടീമിലേക്ക് തിരിച്ചെത്തിയാണ്. മൊഹാലിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഉദ്ഘാടന മത്സരത്തിൽ രോഹിത് കളത്തിലിങ്ങിയപ്പോൾ ടി 20 യിഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറിയിരിക്കുകയാണ്. 36 വർഷവും […]