സഞ്ജു സാംസണിന്റെ കന്നി ഏകദിന സെഞ്ച്വറി ടീം മാനേജ്‌മെന്റ് മറക്കില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ |Sanju Samson
16 ഏകദിനങ്ങളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസ് ആണ് സഞ്ജു സാംസൺ ഏകദിനങ്ങളിൽ നിന്നും നേടിയത്.മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഇന്ത്യയിൽ അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിൽ അദ്ദേഹം അവഗണിക്കപ്പെട്ടു. വ്യാഴാഴ്ച പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ സെഞ്ചുറിയോടെ സഞ്ജു വീണ്ടും ചർച്ച വിഷയമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി ബാറ്ററിനെ മികച്ച നിലയിലാക്കുമെന്നും സെലക്ടർമാർ അത് മറക്കില്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ” സഞ്ജുവിന്റെ സെഞ്ച്വറി സെലക്ടർമാരും ടീം മാനേജ്‌മെന്റും […]