‘സഞ്ജു സാംസൺ 80 പന്തിൽ 100 റൺസ് നേടിയിരുന്നെങ്കിൽ…. ‘ : സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍ |Sanju Samson
കന്നി അന്താരാഷ്ട്ര സെഞ്ചുറിക്കായുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ നിർണ്ണായക മത്സരത്തിൽ സഞ്ജു ഒരു മിന്നുന്ന സെഞ്ച്വറി നേടി. 114 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും അടിച്ച് 108 റൺസ് നേടിയ സഞ്ജു ഇന്ത്യയെ മിന്നുന്ന സ്കോറിലെത്തിച്ചു. സാംസൺ സ്വാഭാവികമായും ആക്രമണോത്സുകനായ കളിക്കാരനാണ്.കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ (ODIs, T20Is) പ്രധാനമായും ലോവർ-മിഡിൽ ഓർഡറിൽ കളിച്ചിട്ടുണ്ട്. എന്നാൽ മൂന്നാം ഏകദിനത്തിൽ മൂന്നാം നമ്പറിൽ ബാറ്റ്‌റ് ഇറങ്ങുകയും സെഞ്ചുറിയോടെ അവസരം മുതലാക്കുകയും […]