കന്നി സെഞ്ച്വറിയുമായി സഞ്ജു സാംസൺ , ഇന്ത്യ മികച്ച സ്കോറിലേക്ക് |Sanju Samson
പാർലിലെ ബൊലാൻഡ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി സഞ്ജു സാംസൺ.ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 44-ാം ഓവറിൽ 110 പന്തിൽ നിന്നാണ് സാംസൺ മൂന്നക്കം കടന്നത്. കഴിഞ്ഞ വർഷം ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 86 റൺസ് നേടിയതായിരുന്നു സഞ്ജുവിൻറെ ഏറ്റവും മികച്ച പ്രകടനം.114 പന്തിൽ 108 റൺസെടുത്ത സഞ്ജുവിനെ ലിസാദ് വില്യംസ് പുറത്താക്കി. നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും […]