‘ഇന്ത്യയില്‍ ഇത് നടക്കും എന്നാൽ വിദേശത്ത്…’ : സഞ്ജുവിനെതിരെ വിമർശനവുമായി സൈമൺ ഡൂള്‍ |Sanju Samson
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 23 പന്തിൽ 12 റൺസ് മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്.തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടും അവസരം മുതലാക്കുന്നതിൽ സാംസൺ പരാജയപ്പെട്ടു. ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചതിനാൽ സാംസണിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതും സ്ഥിരതയില്ലായ്മയുമാണ് സഞ്ജുവിന്റെ പ്രധാന പ്രശ്നങ്ങൾ.കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കെഎൽ രാഹുലും ഇഷാൻ കിഷനും ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാൽ, […]