അര്‍ജന്റീനന്‍ ടീം കളിക്കാനായി കേരളത്തിലെത്തുമെന്ന് കായികമന്ത്രി | Argentina
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി കൈരളിന്യൂസിനോട് പറഞ്ഞു. അർജന്റീനയുടെ ഭാഗത്ത് നിന്നും മെയിൽ വന്നിട്ടുണ്ടെന്നും ജൂലൈയിൽ ഇന്ത്യയിലേക്ക് വരാൻ താല്പര്യപെടുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. അര്ജന്റീന ഫുട്ബോൾ അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അര്ജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യൻ ഫുട്ബോളിൻറെ വളർച്ചയിൽ വലിയ ഊർജമാവുമെന്നും മന്ത്രി പറഞ്ഞു. […]