ഏഷ്യന്‍ കപ്പിനുള്ള 26 അംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു : രാഹുലും സഹലും ടീമിൽ | AFC Asian Cup 2023

2023ൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ ഛേത്രി, സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിംഗ് സന്ധു എന്നിവർ 26 അംഗ ടീമിൽ ഇടം നേടി. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് സെൻട്രൽ ഡിഫൻഡർ അൻവർ അലിക്ക് അന്തിമ ടീമിൽ ഇടം ലഭിച്ചില്ല. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ […]

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയത്തോടെ 2023 അവസാനിപ്പിച്ച് അൽ നാസ്സർ |AL Nassr | Cristiano Ronaldo

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ കണ്ടെത്തി.റൊണാൾഡോ, ഒട്ടാവിയോ, ബ്രോസോവിച്ച്, ലപോർട്ട എന്നിവരാണ് അൽ നാസറിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 13 ആം മിനുട്ടിൽ വിവാദപരമായ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ അൽ താവൂൻ ലീഡ് നേടി.റഫറിയുടെ […]

2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ ലയണൽ സ്‌കലോനി പരിശീലിപ്പിക്കും | Lionel Scaloni

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്കെലോണി അവർക്ക് കോപ്പ അമേരിക്കയും നേടികൊടുത്തിരുന്നു. എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി സ്‌കലോനി തുടരും.ഗാസ്റ്റൺ എഡൽ പറയുന്നതനുസരിച്ച് 2024 കോപ്പ അമേരിക്കയിൽ അർജന്റീന ടീമിനെ സ്കലോനി പരിശീലിപ്പിക്കും, കോച്ചിംഗ് സ്റ്റാഫ് ഇതിനകം […]

‘എവിടെയാണ് പിഴക്കുന്നത്?’ : വിദേശ രാജ്യങ്ങളിൽ പരിശീലകനെന്ന നിലയിൽ പരാജയമാവുന്ന രാഹുൽ ദ്രാവിഡ് |Rahul Dravid

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.മൂന്ന് ദിവസത്തിനുള്ളിൽ റെയിൻബോ നാഷനിൽ ഒരു ടെസ്റ്റ് പരമ്പര നേടാമെന്ന പ്രതീക്ഷ പ്രോട്ടീസ് അവസാനിപ്പിച്ചു.ദക്ഷിണാഫ്രിക്ക രോഹിത് ശർമയേയും സംഘത്തെയും ഒരു ഇന്നിംഗ്സിനും 32 റൺസിനും തകർത്ത് 3 മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. സെഞ്ചൂറിയനിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഇന്ത്യ പരാജയപ്പെട്ടപ്പോൾ വമ്പൻ തോൽവി ഏറ്റുവാങ്ങി.ക്യാപ്റ്റൻ രോഹിത് ശർമയുടെ തെറ്റായ ബൗളിംഗ് മാറ്റങ്ങളും , മോശം ഫീൽഡിങ്ങും തോൽവി വേഗത്തിലാക്കി.കെഎൽ രാഹുലും […]

സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു ,അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ ? |Kerala Blasters

2021 -2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആൽവരോ വാസ്‌ക്കസ്. ആ സീസണിൽ ക്ലബ്ബിനുവേണ്ടി എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ സ്പാനിഷ് താരത്തിന് സാധിച്ചിരുന്നു 2022 – 2023 സീസണിലും ആല്‍വാരൊ വാസ്‌ക്വെസ് തുടരുന്നത് കാണാന്‍ മഞ്ഞപ്പട ആരാധകര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, രണ്ട് വര്‍ഷ കരാറില്‍ എഫ് സി ഗോവയിലേക്ക് ആല്‍വാരൊ വാസ്‌ക്വെസ് ചേക്കേറുക ആയിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്സിലെ ആ മികവ് ഗോവയിൽ പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. […]

തുടർച്ചയായ പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill

ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ മോശം പ്രകടനമാണ് ഇന്ത്യൻ പുറത്തെടുത്തത് .ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ബൗൺസും വേഗതയുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചിൽ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചു നില്ക്കാൻ സാധിച്ചില്ല.164 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 131 റൺസിന്‌ പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. 31 വർഷത്തിന് ശേഷം ആദ്യമായി റെയിൻബോ നാഷനിൽ […]

“പാവം പ്രസീദ്… ആ കുട്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായിട്ടില്ല” : ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം പ്രസിദ് കൃഷ്ണയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബൗളർ | Prasidh Krishna

മുഹമ്മദ് ഷമി ലഭ്യമല്ലാത്തതിനാൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യ പ്രസീദ് കൃഷ്ണയ്ക്ക് അരങ്ങേറ്റം നടത്തനായുള്ള അവസരം കൊടുത്തു. ബൗൺസി ട്രാക്കിൽ കൃഷ്ണയ്ക്ക് തന്റെ ഉയരം മുതലെടുക്കാനും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് വെല്ലുവിളിയാകാനും കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിനിടെ അദ്ദേഹം അഞ്ച് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. എന്നാൽ സെഞ്ചൂറിയനിൽ ശരിയായ ലൈനും ലെങ്തും കണ്ടെത്താൻ 27-കാരൻ പാടുപെട്ടു.അരങ്ങേറ്റ ടെസ്റ്റിൽ 93 റൺസ് വഴങ്ങി […]

വിരാട് കോഹ്‌ലി-രവി ശാസ്ത്രി കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ആദ്യ ടെസ്റ്റിന് ശേഷം പ്രസീദ് കൃഷ്ണയെ ഒഴിവാക്കുമായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ | Prasidh Krishna

വിരാട് കോഹ്‌ലി-രവി ശാസ്ത്രി ഭരണകാലത്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കുമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. സെഞ്ചൂറിയനിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിൽ 93 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് പ്രസീദ് നേടിയത്. പ്രസീദിനെ ഒഴിവാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അസന്തുഷ്ടരാകില്ലെന്നും രണ്ടാം ടെസ്റ്റിൽ മുകേഷ് കുമാറിനെ കാണാൻ ആഗ്രഹിക്കുമെന്നും മഞ്ജരേക്കർ പറഞ്ഞു. ഒരു മത്സരത്തിന് ശേഷം പ്രസിദ്ധ് കൃഷ്ണയെ ടീമിൽ നിന്നും ഒഴിവാക്കുന്നത് […]

ഏകദിന ലോകകപ്പ് മുഴുവൻ വേദനയോടെയാണ് മുഹമ്മദ് ഷമി കളിച്ചത്, സ്ഥിരമായി കുത്തിവയ്പ്പ് എടുത്തിരുന്നു | Mohammed Shami

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുഴുവൻ വേദനയോടെയാണ് കളിച്ചതെന്ന് അദ്ദേഹത്തിന്റെ മുൻ ബംഗാൾ സഹതാരം പറഞ്ഞു. ലോകകപ്പ് 2023 ലെ ഫൈനൽ വരെയുള്ള ഇന്ത്യയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് പേസ് ബൗളർ മുഹമ്മദ് ഷമി. ആദ്യ നാല് മത്സരങ്ങൾ നഷ്ടമായെങ്കിലും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. ഫാസ്റ്റ് ബൗളർ. 5.26 എന്ന അവിശ്വസനീയമായ ഇക്കണോമിയിൽ 7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.സെമി ഫൈനലിൽ […]

സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ലേക്ക് തിരിച്ചു വരുന്നു , അഫ്ഗാൻ പരമ്പരയിൽ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിൽ | Sanju Samson

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരിയിൽ ആരംഭിക്കും. 2024ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇത്. അതിനുമുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക് ചില തീരുമാനങ്ങൾ എടുക്കാനുണ്ട്. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അഫ്ഗാൻ പരമ്പരയിൽ നിന്നും പുറത്താവുകയും റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിക്കുന്ന സാഹചര്യത്തിൽ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത […]