‘മികച്ച താരങ്ങളും, സാഹചര്യങ്ങളും ഉണ്ടായിട്ടും ഇന്ത്യക്ക് ഒരിക്കലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല’ : ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ | Michael Vaughan
ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ലോകത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. സെഞ്ചൂറിയനിലെ തോൽവിക്ക് ശേഷം ജനുവരി മൂന്നിന് കേപ്ടൗണിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇറങ്ങും. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കവർ ചെയ്യാൻ ഓസ്‌ട്രേലിയയിലെത്തിയ മുന്‍ ഇംഗ്ലണ്ട് […]