മഴ വില്ലനാകുമോ? : ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി 20 ഇന്ന്, സാധ്യത ഇലവൻ | South Africa vs India

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി 20 ഇന്ന് ഗ്കെബെർഹയിൽ നടക്കും.ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.ഡര്‍ബനിലെ ആദ്യ ടി 20 ഒരു പന്ത് പോലും അറിയാതെ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. 2024 ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ് വരെ ഇരു ടീമുകൾക്കും അധികം മത്സരങ്ങൾ ബാക്കിയില്ല. സൗത്ത് അഫ്രിക്കെതിരെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തുടർന്ന് അടുത്ത വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ ഒരു ഹോം ടി20 ഐ പരമ്പരയും ഇന്ത്യക്കുണ്ടാകും.അത് കണക്കിലെടുത്ത് ഇന്നത്തെ മത്സരത്തിന്റെ കാലാവസ്ഥാ […]

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , കിംഗ് കപ്പിൽ വമ്പൻ ജയവുമായി അൽ നാസർ സെമി ഫൈനലിൽ |Al Nassr | Cristiano Ronaldo

കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ നേടുകയും ചെയ്തു. 2023 ലെ 38 കാരന്റെ 50 ആം ഗോളായിരുന്നു ഇന്നലെ പിറന്നത്.15 സൗദി പ്രോ ലീഗ് ഗെയിമുകളിൽ നിന്ന് 16 ഗോളുകൾ ഉൾപ്പെടെ ഈ സീസണിൽ അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 26 ആയി.മൂന്ന് […]

‘സൂര്യകുമാർ യാദവിന്റെ തരത്തിലുള്ള കളിക്കാരനാണ്’ : ടി20 ലോകകപ്പിൽ ഇഷാൻ കിഷനെ മറികടന്ന് ഈ താരം ടീമിലെത്തും | T20 World Cup

2024 ലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന്റെ സാധ്യത വളരെ കുറവായിരിക്കും എന്നഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ടീമിൽ കിഷന്റ ഇഷ്ടപ്പെട്ട ബാറ്റിംഗ് പൊസിഷൻ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും പത്താൻ പറഞ്ഞു. IND vs SA T20 പരമ്പരയിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് കീപ്പർമാർ ഉണ്ട്.ജിതേഷ് ശർമ്മയും ഇഷാൻ കിഷനും സ്ഥാനത്തിനായി പോരാടുകയാണ്. ഇഷാൻ കിഷന് ഇഷ്ടപ്പെടുന്ന ഓപ്പണിംഗ് സ്ലോട്ടിനായി ധാരാളം മത്സരം ഉള്ളതിനാൽ, ഏറ്റവും ചെറിയ ഫോർമാറ്റിൽ ജിതേഷിന് ഇഷാനെക്കാൾ വ്യക്തമായ മുൻതൂക്കമുണ്ടെന്ന് […]

‘വിജയ് ഹസാരെ ട്രോഫി’ : രാജസ്ഥനോട് ദയനീയ തോൽവിയുമായി സഞ്ജു സാംസണില്ലാത്ത കേരളം |Kerala

വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ദയനീയ തോൽവി. 200 റൺസിന്റെ കൂറ്റൻ ജയമാണ് രാജസ്ഥാൻ നേടിയത്. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയ സാഹചര്യത്തില്‍ രോഹന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. രാജസ്ഥാൻ ഉയർത്തിയ268 റണ്‍സ് വിജയ ലക്‌ഷ്യം പിന്തുടർന്ന കേരളം റൺസിന്‌ എല്ലാവരും പുറത്തായി. കേരള നിരയിൽ ആർക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. 10 ഓവറിൽ 30 റൺസ് നേടുന്നതിനിടയിൽ കേരളത്തിന്റെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു.വിഷ്ണു വിനോദ് റിട്ടയേർഡ് […]

രോഹിത് ശർമ്മ ‘തടിയനാണെന്ന് ‘തോന്നുമെങ്കിലും വിരാട് കോഹ്‌ലിയെ പോലെ ഫിറ്റാണെന്ന് ഇന്ത്യൻ കോച്ച് | Rohit Sharma | Virat Kohli

അടുത്ത കാലത്തായി ടീം ഇന്ത്യയിലെ ഫിറ്റ്‌നസ് നിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ക്രെഡിറ്റിന്റെ ഭൂരിഭാഗവും മുൻ നായകൻ വിരാട് കോഹ്‌ലിക്ക് അവകാശപ്പെട്ടതാണ്. കോലിയുടെ ഫിറ്റ്നസിലെ ശ്രദ്ധ ടീമിലെ മുഴുവൻ അംഗങ്ങളുടെയും കാഴ്ചപ്പാടും മാറ്റി. കോലി ടീമിലെ എല്ലാ കളിക്കാർക്കും ഒരു മാതൃകയായി മാറി. ഇന്ത്യൻ ടീമിൽ ഫിറ്റ്നസിന്റെ കോലി ഏറ്റവും മികച്ചവനായി കാണപ്പെടുമെങ്കിലും രോഹിത് ശർമ്മ ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് അങ്കിത് കാളിയാറിന്റെ അഭിപ്രായത്തിൽ രോഹിത് കോഹ്‌ലിയെപ്പോലെ ഫിറ്റാണ്.“രോഹിത് ശർമ്മ ഒരു ഫിറ്റായ […]

മിന്നുന്ന സെഞ്ചുറിയുമായി മഹിപാൽ ലോംറോർ ,കേരളത്തിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ | Vijay Hazare Trophy

വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹിപാൽ ലോംറോറിന്റെ സെഞ്ചുറിയുടെ മികവിൽ കേരളത്തിനെതിരെ മികച്ച സ്‌കോറുമായി രാജസ്ഥാൻ. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസാണ് രാഖ്സ്ഥാൻ നേടിയത്.മഹിപാൽ ലോംറോറിന്റെ പുറത്താകാതെ 122 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ കുനാൽ സിംഗ് റാത്തോഡിന്റെ മികച്ച ഫിഫ്റ്റിയുമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസന്റെ അഭാവത്തിൽ രോഹൻ കുന്നുമ്മൽ ആണ് കേരളത്തെ നയിച്ചത്. ടോസ് നേടിയ രോഹൻ കുന്നുമ്മൽ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബൗളർമാർ […]

ടി 20 ക്രിക്കറ്റിൽ റിങ്കു സിംഗിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പൊസിഷൻ വെളിപ്പെടുത്തി ജാക്വസ് കാലിസ് | Rinku Singh

2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആറാം നമ്പർ റോൾ കളിക്കാൻ അനുയോജ്യമായ ബാറ്റർ റിങ്കു സിംഗ് ആണെന്ന് മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക്ക് കാലിസ് അഭിപ്രായപ്പെട്ടു.2023 ഓഗസ്റ്റിൽ അയർലൻഡിനെതിരായ അരങ്ങേറ്റം മുതൽ ഇന്ത്യൻ ടി20 ടീമിൽ റിങ്കു കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വളരെ ശ്രദ്ധേയമാണ്, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഫിനിഷറുടെ റോളിനുള്ള ശക്തമായ മത്സരാർത്ഥിയായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. വേഗത്തിലും കാര്യക്ഷമമായും സ്കോർ ചെയ്യാനുള്ള റിങ്കുവിന്റെ കഴിവ് 10 ടി20 കൾക്ക് […]

‘2023 ലോകകപ്പിൽ രോഹിത് ശർമ്മ ചെയ്തത് അദ്ദേഹത്തിന് ചെയ്യാൻ കഴിയും’ : യുവ താരം ടി 20 യിൽ ഇന്ത്യയുടെ പ്രധാന കളിക്കാരനായി മാറും | India

യുവതാരം യശസ്വി ജയ്‌സ്വാളിന് വരും വർഷങ്ങളിൽ ഇന്ത്യൻ ടീമിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സുനിൽ ഗവാസ്‌കറും കരുതുന്നു. ഇപ്പോൾ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിരമായി ഇടംനേടുന്ന ജയ്‌സ്വാൾ ലോകത്തിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഉപേക്ഷിച്ച ആദ്യ ടി20 മത്സരത്തിനിടെ സംസാരിച്ച ഗവാസ്‌കർ ജയ്‌സ്വാളിന് വളരെയധികം സാധ്യതകളുണ്ടെന്നും എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ ദീർഘകാല കളിക്കാരനാകാമെന്നും പറഞ്ഞു.”ഐ‌പി‌എല്ലിൽ ജോഫ്ര ആർച്ചറിനെതിരെ അദ്ദേഹം ആരംഭിച്ച രീതി ശ്രദ്ധേയമായിരുന്നു. അദ്ദേഹം […]

റിങ്കു സിംഗ് ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ് ആകുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സുനിൽ ഗവാസ്‌കർ | Rinku Singh

റിങ്കു സിങ്ങിന്റെ കഴിവിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ ഗവാസ്‌കർ യുവതാരത്തെ പ്രശംസിക്കുകയും ഇടംകൈ ബാറ്ററിന് കൂടുതലോ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നും പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്തിയതിന് ശേഷം റിങ്കു സിംഗ് തന്റെ അന്താരാഷ്ട്ര കരിയറിന് ആവേശകരമായ തുടക്കം കുറിച്ചു.ഐ‌പി‌എൽ 2023 ഗെയിമിന്റെ അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന്റെ യാഷ് ദയാലിനെ 5 സിക്‌സറുകൾക്ക് തകർത്ത് […]

ബാഴ്‌സലോണയെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജിറോണ : റിച്ചാർലിസന്റെ ഇരട്ട ഗോളിൽ ടോട്ടൻഹാം : വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ എട്ടാം ഗോളായിരുന്നു ഇത്.എന്നാൽ 19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ഗോൾ സ്‌കോറിംഗ് ഫോം വീണ്ടും കണ്ടെത്തുകയും ബാഴ്സലോണയുടെ സമനില ഗോൾ നേടുകയും ചെയ്തു. നവംബർ 12 ന് അലാവസിനെതിരെ നേടിയ ഇരട്ട ഗോളിന് ശേഷം ഏകദേശം ഒരു മാസത്തിനിടെ ബാഴ്‌സയ്‌ക്കായി […]