അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യയ്‌ക്കെതിരെ അനായാസ ജയം സ്വന്തമാക്കി പാക്കിസ്ഥാൻ ,അസാൻ അവൈസിനു സെഞ്ച്വറി | India vs Pakistan U19 Asia Cup 2023
ദുബായിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പാകിസ്ഥാൻ.260 റൺസ് പിന്തുടർന്ന പാകിസ്ഥാൻ അസാൻ അവൈസിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു. തുടക്കത്തിൽ തന്നെ എട്ടു റൺസെടുത്ത പാകിസ്ഥാന്റെ ഷാമില്‍ ഹുസൈനെ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഷഹ്‌സെയ്ബ് ഖാന്‍ അവൈസ് സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാനെ സുരക്ഷിതമായ നിലയിലെത്തിച്ചു. പാക് സ്കോർ 138 റൺസിൽ എത്തിയപ്പോൾ ഷഹ്‌സെയ്ബ് ഖാന്‍( […]