തകർപ്പൻ സെഞ്ചുറിയുമായി രോഹനും കൃഷ്‌ണ പ്രസാദും, മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ | Kerala |Hazare Trophy pre-quarterfinal
വിജയ് ഹസാരെ ട്രോഫിയിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ .50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസാണ് കേരളം അടിച്ചു കൂട്ടിയത്. ഓപ്പണർമാരായ കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും നേടിയ സെഞ്ചുറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രോഹന്‍ 95 പന്തിൽ 18 ഫോറും സിക്‌സും സഹിതം 120 റൺസെടുത്തു.കൃഷ്ണ പ്രസാദ് 136 പന്തിൽ നിന്നും 13 ഫോറും 4 സിക്സുമടക്കം 144 റൺസെടുത്തു. സഞ്ജു 29 റണ്സെടുത്തു പുറത്തായി. […]