പെപ്രയും ഡയമന്റകോസും തമ്മിലുള്ള കൂട്ടുകെട്ടിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് | Kerala Blasters | Peprah
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല.ഘാന താരത്തിനെതിരെ കടുത്ത വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തു.ജനുവരിയിൽ പെപ്രയ്ക്ക് പകരം ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കൊണ്ടു വരണമെന്ന് പോലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ചെന്നൈയിനെതിരെ നേടിയ ഗോളോടെ താരം വിമശകരുടെ വായയടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പുറത്ത് നിന്നുള്ള വിമർശനം വക വയ്ക്കാതെ തന്നിൽ വിശ്വാസം അർപ്പിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ […]