റിങ്കു സിങ്ങിനെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും മറികടന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കി 23-കാരൻ | India vs Australia
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിനെയും റിങ്കു സിംഗിനെയും മറികടന്ന് പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കിയത് 23 കാരനായ സ്പിന്നർ രവി ബിഷ്‌നോയിയാണ്. അഞ്ച് മത്സരങ്ങളിലും കളിച്ച അദ്ദേഹം ഒമ്പത് വിക്കറ്റ് വീഴ്ത്തി. ബെംഗളൂരുവിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ സ്‌ട്രേലിയയെ ആറ് റൺസിന് തോൽപ്പിച്ച് രമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് […]