അർദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസൺ | Sanju Samson
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്കരം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് റുതുരാജ് പരിക്ക് കാരണം പുറത്തായപ്പോള്‍ രജത് പട്ടീദാര്‍ പകരക്കാരനായി ഇടംപിടിച്ചു.കുല്‍ദീപ് യാദവും ഇന്നത്തെ മത്സരം കളിക്കുന്നില്ല. പകരം വാഷിംഗ്ടണ്‍ സുന്ദറാണ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. രജത് പട്ടീദാര്‍- സായി സുന്ദർ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 16 പന്തിൽ നിന്നും 22 റൺസ് നേടിയ പട്ടീദാറിനെ ഇന്ത്യൻ സ്കോർ 34 ൽ നിൽക്കെ ബർഗർ ക്‌ളീൻ ബൗൾഡ് ചെയ്തു. […]