റായ്‌പൂരിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിങ്കു സിങ്ങും ജിതേഷ് ശർമയും ,ഓസ്‌ട്രേലിയക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍
റായ്പൂരിൽ നടന്ന നാലാം ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ . 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ഇന്ത്യ നേടിയത്. റിങ്കു സിംഗിന്റെ (29 പന്തില്‍ 46) ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജിതേഷ് ശര്‍മ (35), യശസ്വി ജയസ്വാള്‍ (37), റുതുരാജ് ഗെയ്കവാദ് (32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് ഇന്ത്യക്ക് തിരിച്ചടിയായി മാറി.യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും പവർപ്ലേ ഓവറിൽ (1-6) […]