വിജയ് ഹസാരെ ട്രോഫിയിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം | Kerala
വിജയ് ഹസാരെ ട്രോഫിയിലെ ഒഡീഷക്കെതിരായ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി സെഞ്ച്വറി സ്വന്തമാക്കിയ വിഷ്ണു വിനോദാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ ശ്രേയസ് ഗോപാൽ 4 വിക്കറ്റുകളുമായി മികവ് പുലർത്തുകയായിരുന്നു. പക്ഷേ സഞ്ജു സാംസൺ അടക്കമുള്ള മറ്റു ബാറ്റർമാർ മത്സരത്തിൽ പരാജയപ്പെട്ടത് കേരളത്തിന് നിരാശ സമ്മാനിച്ചു. എന്നിരുന്നാലും മുംബൈയ്ക്കെതിരായ അവസാന മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ട കേരളത്തെ സംബന്ധിച്ച് ഈ വിജയം ആത്മവിശ്വാസം നൽകുന്നതാണ്.മത്സരത്തിൽ ടോസ് […]