“ഐഎസ്എല്ലിൽ മറ്റൊരു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല, കൊച്ചി വളരെ സ്പെഷ്യലാണ്” : ഇവാൻ വുകോമാനോവിച്ച് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരബാദ് എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടി. മത്സരത്തിൽ ഡിഫൻഡർ മിലോഷ് ഡ്രിങ്‌സിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാമതെത്തി.ഏഴ് മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതേസമയം സീസണില്‍ ഒരു മത്സരം പോലും വിജയിക്കാനാവാതെ […]