ഐപിഎല്ലിൽ ഭുവനേശ്വർ കുമാറിനെയും ലസിത് മലിംഗയെയും മറികടന്ന് അതുല്യമായ റെക്കോർഡ് സൃഷ്ടിച്ച് മുഹമ്മദ് ഷമി | IPL2025
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുഹമ്മദ് ഷമി. ടോസ് നഷ്ടപ്പെട്ട ഹൈദരാബാദ് ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങി, ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷാമിയിലൂടെ അവർ മികച്ച തുടക്കംകുറിച്ചു.ഷെയ്ഖ് റഷീദും ആയുഷ് മാത്രെയും ബാറ്റ് ചെയ്യാൻ ഇറങ്ങിയതോടെ സിഎസ്‌കെ അവരുടെ ഇന്നിംഗ്‌സ് ആരംഭിച്ചു, മുഹമ്മദ് ഷാമിയുടെ മികച്ച പന്തിൽ റഷീദ് പുറത്തായി, സ്ലിപ്പിൽ അഭിഷേക് ശർമ്മയ്ക്ക് റഷീദ് ക്യാച്ച് നൽകി. മത്സരത്തിലെ ആദ്യ […]