രോഹിത് ശർമ്മ ഇന്ത്യക്കായി ടി 20 മത്സരങ്ങൾ കളിക്കില്ല , ഏകദിന ലോകകപ്പിന് മുന്നേ തീരുമാനം എടുത്തു | Rohit Sharma

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇനി ടി20 ഇന്റർനാഷണലുകൾ കളിക്കാൻ സാധ്യതയില്ലെന്നും ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.2022 നവംബറിൽ ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം രോഹിത് ഈ ഫോർമാറ്റിൽ ഒരു കളി പോലും കളിച്ചിട്ടില്ല. അതിനുശേഷം ടി20യിൽ ഹാർദിക് പാണ്ഡ്യയാണ് കൂടുതലും ഇന്ത്യൻ ടീമിനെ നയിച്ചത്.രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യക്ക് വേണ്ടി 148 ടി20 […]

‘ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ഭയമില്ലാതെ കളിക്കണം’ : സൂര്യകുമാർ യാദവ് | IND vs AUS

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഭയരഹിത ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ന് വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാർ അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് പരമ്പരയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. “ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട്, അതുവരെ ഞങ്ങൾ കളിക്കാൻ […]

‘ മികച്ച ടീമാണ് ലോകകപ്പ് വിജയിച്ചതെന്ന് അംഗീകരിക്കാൻ സാധിക്കില്ല ‘ : മുഹമ്മദ് കൈഫിന്റെ ‘ബെസ്റ്റ് ടീം ഓൺ പേപ്പർ’ കമന്റിന് മറുപടിയുമായി ഡേവിഡ് വാർണർ | David Warner

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ചുള്ള മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തിനെതിരെ സ്റ്റാർ ബാറ്റർ ഡേവിഡ് വാർണർ. ഏറ്റവും വലിയ വേദിയിൽ സമ്മർദ്ദത്തിൻ കീഴിൽ പ്രകടനം നടത്തേണ്ടതിന്റെ പ്രാധാന്യം വാർണർ എടുത്തു പറയുകയും ചെയ്തു.ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഫേവറിറ്റുകളായിരുന്നില്ല. പക്ഷേ അവർ ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി.ലീഗ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറിയ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനെതിരെ മികച്ച മാർജിനിൽ വിജയിച്ചു. ഫൈനലിൽ 90,000-ത്തിലധികം ആരാധകർക്ക് മുന്നിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച […]

‘മറ്റുള്ളവരുടെ വിജയം ആസ്വദിക്കാൻ പഠിച്ചാൽ നിങ്ങൾ മികച്ച കളിക്കാരനാകും’ : മുൻ പാകിസ്ഥാൻ താരത്തിന്റെ വിമർശനത്തിന് മറുപടിയുമായി മുഹമ്മദ് ഷമി | Mohammed Shami

ലോകകപ്പിൽ ഇന്ത്യ വ്യത്യസ്തമായ പന്തുകൾ ഉപയോഗിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം കുറ്റപ്പെടുത്തുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി പറഞ്ഞു.ടൂർണമെന്റിലെ തന്റെ വിജയം അതിർത്തിയുടെ മറുവശത്തുള്ള ആളുകൾക്ക് ദഹിക്കുന്നില്ലെന്ന് ഇന്ത്യൻ പേസർ പറഞ്ഞു. ടൂർണമെന്റിലെ 24 വിക്കറ്റുമായി താരമായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഷമിയായിരുന്നു. ആദ്യ നാല് മത്സരങ്ങൾ കളിക്കാതെയാണ് ഷമി നേട്ടം സ്വന്തമാക്കിയത്.“ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആ […]

‘സൂര്യകുമാർ അല്ല, സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ ആവേണ്ടിയിരുന്നത്’ : ശശി തരൂർ | Sanju Samson

ഓസ്ട്രേലിയയ്‌ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2023ലെ ഐസിസി ലോകകപ്പ് സമയത്ത് സീനിയർ താരങ്ങളുടെ ജോലിഭാരം കണക്കിലെടുത്ത് ദേശീയ സെലക്ടർമാർ വിശ്രമം അനുവദിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല,ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക,ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.തിലക് വർമ്മ, […]

അർജന്റീന ആരാധകരെ സംരക്ഷിക്കാൻ ബ്രസീലിയൻ പോലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി ഗോൾ കീപ്പർ എമി മാർട്ടിനെസ് | Emi Martinez

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ മാറക്കാന സ്റ്റേഡിയത്തിൽ കീഴടക്കി അർജന്റീന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ വിജയിച്ചത്. 63 ആം മിനിറ്റിൽ ഹെഡറിലൂടെ ഡിഫൻഡർ ഒട്ടമെൻഡിയാണ് ആൽബിസെലസ്റ്റികൾക്ക് അഭിമാന വിജയം സമ്മാനിച്ച ഗോൾ സ്‌കോർ ചെയ്തത്. എന്നാൽ മത്സരം തുടങ്ങുന്നതിനു മുൻപായി അനിഷ്ട സംഭവങ്ങൾ പൊട്ടിപുറപ്പെടുകയും ചെയ്തു. ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി […]

“ഞങ്ങൾ കളിക്കളത്തിൽ സംസാരിക്കുന്നു ,ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ് ഞങ്ങളുടേത്” : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം റോഡ്രിഗോ ഡി പോൽ | Rodrigo De Paul 

പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടു പരാജയപെട്ട് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയെടുത്തത് . 63–ാം മിനിറ്റിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത് . 81–ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്. യോഗ്യത റൗണ്ടിൽ സ്വന്തമാ മൈതാനത്തെ ബ്രസീലിന്റെ ആദ്യത്തെ തോൽവിയാണിത്.ബ്രസീലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ […]

“തുടരാൻ പ്രയാസമാണ്” : അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനയുമായി ലയണൽ സ്കലോണി | Lionel Messi

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. 6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15 പോയിന്റ് നേടിയ അര്ജന്റീനയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തുളളത്.ബ്രസീലിനെതിരെ വിജയത്തിന് ശേഷം സംസാരിച്ച ലയണൽ സ്‌കലോനി അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായായി ബ്രസീൽ പോലീസും അർജന്റീന ആരാധകരും തമ്മിൽ സ്‌റ്റാന്റിൽ വെച്ച് അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി.കഴിഞ്ഞ […]

‘അർജന്റീന ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, ഉറുഗ്വേയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ വിജയം ആവശ്യമായിരുന്നു ‘ : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം പ്രതികരണവുമായി ലയണൽ മെസ്സി | Lionel Messi

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന നേടിയത്.പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.78-ാം മിനിറ്റിൽ ബ്രസീൽ ആരാധകരുടെ പരിഹാസത്തിന്റെയും കരഘോഷത്തിന്റെയും ഇടയിൽ മെസ്സി മൈതാനം വിട്ടു ,അര്ജന്റീന ക്യാപ്റ്റൻ പൂർണ ഫിറ്റായിരുന്നില്ല. മത്സരത്തിന് ശേഷം ബ്രസീലിനെതിരെ വിജയത്തെക്കുറിച്ച് ലയണൽ മെസ്സി സംസാരിച്ചു. […]

ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഹോം ഗ്രൗണ്ടിൽ ആദ്യമായി പരാജയപെട്ട് ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. എന്നാൽ ബ്രസീൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് സ്വന്തം തട്ടകത്തിൽ ആദ്യ തോൽവിയാണ് ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനിച്ചത്. 2001ന് ശേഷം ആദ്യമായാണ് ബ്രസീൽ തുടർച്ചയായി മൂന്ന് […]