ലോകകപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ ഖത്തറിനോട് പൊരുതി കീഴടങ്ങി ഇന്ത്യ | India vs Qatar
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ഖത്തറിനെതിരെ സമനിലയിൽ എത്താൻ ഇന്ത്യക്ക് 2 നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അപ്പൂയയും ഥാപ്പയും അവരുടെ ഷോട്ടുകൾ പാഴാക്കി.രണ്ടാം പകുതിയിൽ തിരിച്ചെത്തിയ ഖത്തർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു ഗോളുകൾ കൂടി നേടി വിജയം ഉറപ്പാക്കി. ഖത്തറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ അക്രം അഫീഫ് വലിയയൊരു ഗോൾ അവസരം നഷ്ടപ്പെടുത്തി. […]