കരീം ബെൻസെമയുടെ ഗോളിൽ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അൽ ഇത്തിഹാദ് |Karim Benzema

സൂപ്പർ താരം കരീം ബെൻസെമയുടെ ഗോളിൽ തകർപ്പൻ ജയവുമായി അൽ ഇത്തിഹാദ്.സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ ഒഖ്ദൂദിനെതിരെ ഒരു ഗോളിന്റെ ജയമാണ് നേടിയത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തെത്താനും ഇത്തിഹാദിന്‌ സാധിച്ചു. പ്രതിവർഷം 86 മില്യൺ പൗണ്ടിന്റെ കരാറിൽ റയൽ മാഡ്രിഡിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് മാറിയതിന് ശേഷം ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ ടീമുമായുള്ള തന്റെ ആറാം മത്സരത്തിൽ ബെൻസെമ തന്റെ മൂന്നാമത്തെ ലീഗ് ഗോൾ നേടി. അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള അവസാന […]

മകന്റെ ജന്മദിനം പോലും ആഘോഷിക്കാതെ അർജന്റീന ടീമിനൊപ്പം നിന്ന ലയണൽ മെസ്സിയുടെ പ്രതിബദ്ധതയെക്കുറിച്ച് ഡി പോൾ |Lionel Messi

ലയണൽ മെസ്സിയുടെ ടീമിനോടുള്ള പ്രതിബദ്ധതയെ പ്രശംസിച്ച് അർജന്റീന ടീമംഗമായ റോഡ്രിഗോ ഡി പോൾ.അടുത്തിടെ ബൊളീവിയയ്‌ക്കെതിരായ 3-0 വിജയത്തിൽ പങ്കെടുത്തില്ലെങ്കിലും ഇരു താരങ്ങളും മെസ്സിയുടെ അദ്ദേഹത്തിന്റെ നേതൃത്വത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു. “അദ്ദേഹം ഒരു സമ്പൂർണ്ണ നേതാവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഗ്രൂപ്പിനോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു ഉദാഹരണമാണ്. ഇക്വഡോറിനെതിരായ മത്സരത്തിന് ശേഷം അദ്ദേഹത്തിന് പോയി തന്റെ മകന്റെ ജന്മദിനം ആസ്വദിക്കാമായിരുന്നു. അദ്ദേഹത്തിന് കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അവൻ ഞങ്ങളെ അനുഗമിക്കാൻ ആഗ്രഹിച്ചു. ഇത് അഭിമാനിക്കേണ്ട കാര്യമാണ്” […]

കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |Kerala Blasters

സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ചുമതലയേറ്റതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. എന്നാൽ കിരീടത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്.2021-22 സീസണിന്റെ ഫൈനലിനിടെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം കഴിഞ്ഞ സീസണിൽ വുകോമാനോവിച്ചിന്റെ കീഴിൽ പഴയ ഫോമിലേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്‌സ് പാടുപെട്ടു. എന്നാൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരിശീലകൻ ആത്മവിശ്വാസത്തിലാണ്. സെപ്റ്റംബർ 21 ന് കോച്ചിയിൽ ബംഗളൂരു എഫ്‌സിയെ നേരിടുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐ‌എസ്‌എൽ കാമ്പെയ്‌ൻ ആരംഭിക്കും.മികച്ചവരുമായി മത്സരിക്കാൻ കഴിവുള്ള […]

‘ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല’ : ആവേശപ്പോരിൽ പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക|Asia Cup 2023 

അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി ഏഷ്യ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക. ഞായറാഴ്ച നടക്കാക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. പാകിസ്താനെതിരെ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിച്ചു. ഞായറാഴ്ച നടക്കുന്ന […]

ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മനശാസ്ത്രജ്ഞനെ കാണണം’ : റിച്ചാർലിസൺ |Richarlison

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ 5-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാത്ത ഏക ബ്രസീലിയൻ മുന്നേറ്റ നിര താരമായ റിചാലിസനെ 71 മിനിറ്റിനുള്ളിൽ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തു.അതിന് ശേഷം 26 കാരനായ ബ്രസീലിയൻ ബെഞ്ചിലിരുന്ന് കരയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ദേശീയ ടീമിനൊപ്പമുള്ള മത്സര ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മാനസിക സഹായം തേടുമെന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് റിച്ചാർലിസൺ പറഞ്ഞു.”കഴിഞ്ഞ അഞ്ച് മാസമായി താൻ “പിച്ചിന് പുറത്ത് പ്രക്ഷുബ്ധമായ സമയത്തിലൂടെ കടന്നുപോയി.ഞാൻ […]

‘ഫിഫ ബെസ്റ്റ് അവാർഡ് 2023 ‘: ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത് ; ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും എംബപ്പേയും ലിസ്റ്റിൽ

2023-ലെ ഫിഫ അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റ് പുറത്ത് വിട്ടു.ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും എംബപ്പേയും ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്തിട്ടില്ല. ബാലൺ ഡി ഓർ പുരസ്‌കാരത്തിനും റൊണാൾഡോയെ അടുത്തിടെ ഒഴിവാക്കിയിരുന്നു.2022 ഡിസംബർ 19 നും 2023 ഓഗസ്റ്റ് 20 നും ഇടയിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.മുൻ ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിനെ യൂറോപ്പ കോൺഫറൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ഇംഗ്ലണ്ട് മിഡ്ഫീൽഡർ ഡെക്ലാൻ റൈസും […]

‘ഇന്ത്യയ്ക്ക് എന്റെ സേവനം ആവശ്യമെങ്കിൽ ഞാൻ തയ്യാറാണ്, എന്റെ 100 ശതമാനവും നൽകും’ : രവിചന്ദ്രൻ അശ്വിൻ |Ravichandran Ashwin

ഇന്ത്യയ്ക്ക് തന്റെ സേവനം ആവശ്യമുള്ളപ്പോഴെല്ലാം താൻ തയ്യാറാണെന്ന് ഇന്ത്യൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. 2023ലെ ഏഷ്യാ കപ്പിനും ഐസിസി ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിൽ നിന്ന് അശ്വിനെ ഒഴിവാക്കിയിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അശ്വിൻ, നാളെ ഇന്ത്യയ്ക്ക് തന്റെ സേവനം ആവശ്യമായി വന്നാലും കളിക്കാൻ തയ്യാറാണെന്നും ഇന്ത്യൻ ക്രിക്കറ്റ് തന്റെ ഹൃദയത്തോട് വളരെ അടുത്താണെന്നും കൂട്ടിച്ചേർത്തു. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരെ ലോകകപ്പിൽ സ്പിൻ ബൗളിംഗ് ഓപ്‌ഷനുകളാക്കിയതോടെ അശ്വിനെ ഒഴിവാക്കി. […]

‘ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഉണ്ടാവില്ല , ചരിത്രം അതിന് അനുവദിക്കില്ല’ : ആകാശ് ചോപ്ര

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 2023 ഏഷ്യാ കപ്പ് ഫൈനൽ ചരിത്രം അനുവദിക്കില്ലെന്ന് ആകാശ് ചോപ്ര. ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടണമെങ്കിൽ പാകിസ്ഥാൻ ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചേ തീരൂ. സൂപ്പർ ഫോർ മത്സരങ്ങളിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. “പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം നോക്കൗട്ടാണ്. ടൂർണമെന്റിന്റെ ചരിത്രം പറയുന്നത് പരമാവധി ശ്രമിച്ചാലും ഫൈനലിൽ പാകിസ്ഥാനെ നേരിടാൻ ഇന്ത്യയെ അനുവദിക്കില്ല, ”അദ്ദേഹം പറഞ്ഞു.രണ്ട് ടീമുകളും രണ്ട് തവണ ഏറ്റുമുട്ടി, സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുകയും […]

ഡി മരിയ ഇനി മറഡോണക്കൊപ്പം , മുന്നിൽ ലയണൽ മെസ്സി മാത്രം|Angel Di Maria

തന്റെ അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ.ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ നേടിയ 3 -0 വിജയത്തിൽ രണ്ട് നിർണായക അസിസ്റ്റുകൾ നേടിയ ഡി മരിയ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൊളീവിയയ്‌ക്കെതിരെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിറങ്ങിയ ഡി മരിയയുടെ അർജന്റീനക്ക് വേണ്ടിയുള്ള അസിസ്റ്റുകളുടെ എണ്ണം 26 ആയിരിക്കുകയാണ്. ഇത് ഡി മരിയയെ ഇതിഹാസ താരം ഡീഗോ മറഡോണക്കൊപ്പം എതിരിച്ചിരിക്കുകായണ്‌.അര്ജന്റീന ജേഴ്സിയിൽ 56 അസിസ്റ്റുകൾ നേടിയ ലയണൽ […]

‘ഐ‌എസ്‌എല്ലിലെ മിക്ക പരിശീലകരും മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ ഫോർവേഡുകളെ മാറ്റിനിർത്തുന്നു’:ഇവാൻ വുകോമാനോവിച്ച് |ISL 2023-24

വിവിധ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെ മിക്ക പരിശീലകരും വ്യാജ സമ്മർദം സൃഷിടിക്കുന്നുവെന്നും ഇത് മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ സ്‌ട്രൈക്കർമാരെ അവഗണിച്ച് വിദേശ താരങ്ങളിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. മത്സരത്തിൽ വിജയം ഉണ്ടാക്കാനെന്ന പേരിൽ ഇന്ത്യൻ മുന്നേറ്റ താരങ്ങളെ മാറ്റിനിർത്തുന്നു. അതിനുവേണ്ടി വിദേശ സ്ട്രൈക്കർമാരെ പരിശീലകർ ക്ലബിലെത്തിക്കുന്നു. മികച്ച കരിയറുള്ള ഇന്ത്യൻ താരങ്ങളുടെ അവസരമാണ് ഇവിടെ നഷ്ടപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബാണെന്നും വുക്കാമനോവിച്ച് […]