സുവർണ നിമിഷം !! തകർപ്പൻ ക്യാച്ചിന് ശേഷം രോഹിത് ശർമ്മയെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ച് വിരാട് കോലി
ശ്രീലങ്കയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യൻ ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചിരുന്നു. ശ്രീലങ്കയുടെ സ്പിന്നർ വെല്ലലാഗെ മികച്ച പ്രകടനവുമായി ഇന്ത്യയെ വരിഞ്ഞു മുറുകുകയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ 213 റൺസ് മറികടക്കുക എന്നതും ശ്രീലങ്കയെ സംബന്ധിച്ച് ശ്രമകരമായിരുന്നു. ഇന്ത്യയുടെ ബോളർമാർ ആദ്യ സമയങ്ങളിൽ തന്നെ മികവ് പുലർത്തിയതോടെ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം ബഹുദൂരത്തായി മാറി. ഇതിനൊപ്പം കുൽദീപ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി മാറി. അങ്ങനെ മത്സരത്തിൽ 41 […]