‘കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തുന്ന വെല്ലുവിളികൾ ഞങ്ങൾക്കറിയാം, അവരുടെ കഴിവുകളെ നമുക്ക് കുറച്ചുകാണാൻ കഴിയില്ല’ : ഗോവ പരിശീലകൻ മനോലോ മാർക്വേസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് വർഷത്തെ അനുഭവ പരിചയമുള്ള സ്പാനിഷ് ഹെഡ് കോച്ച് മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോളിലെ പരിചിത മുഖമായി മാറി.2023-24 സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കുന്ന മനോലോ മാർക്വേസ് സാധ്യമായ 18 ൽ നിന്ന് 16 പോയിന്റുകൾ നേടി ഐഎസ്‌എല്ലിന് മികച്ച തുടക്കം കുറിച്ചു.ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത മൂന്ന് ടീമുകളിലൊന്നാണ് ഗോവ.ഈ സീസൺ മുതലാണ് മനോലോ മാർക്കസ് ഹൈദരാബാദ് എഫ്സിയിൽ നിന്നും എഫ് സി ഗോവയുടെ പരിശീലകനായി ചുമതലയേറ്റത്. […]

‘ഇന്ത്യ ഓസ്ട്രേലിയ ടി 20 പരമ്പര ഓർമ്മിക്കപ്പെടാൻ കാരണം റിങ്കു സിങ്ങാണ് ‘: ആകാശ് ചോപ്ര |Rinku Singh

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ പ്രശംസിച്ച് ആകാശ് ചോപ്ര.റായ്പൂരിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ 29 പന്തിൽ 46 റൺസ് നേടിയ റിങ്കു ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 174 റൺസാണ് നേടിയത്, മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയയെ 154-7 എന്ന നിലയിൽ പിടിച്ചുനിർത്തി അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.ഇന്ത്യയുടെ […]

ലോകകപ്പിലെ ഹീറോയായ മുഹമ്മദ് ഷമിയെ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല | Mohammed Shami

ലോകകപ്പ് 2023 ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സമീപഭാവിയിൽ ഏകദിന, ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഷമിയെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.തന്റെ ടെസ്റ്റ് കരിയർ നീട്ടുന്നതിനായി സ്റ്റാർ പേസർ വൈറ്റ്-ബോൾ ഗെയിമുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന എഡിഷനിൽ ഷമി എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ടൂർണമെന്റിലെ ഷമിയുടെ പങ്കാളിത്തം.ഷമി ഇപ്പോൾ കണങ്കാലിന് പരിക്കേറ്റ് […]

ഓസ്‌ട്രേലിയക്കെതിരെയുള്ള തകർപ്പൻ ഇന്നിഗ്‌സോടെ സഞ്ജുവിന്റെ കാര്യത്തിന് തീരുമാനമാക്കി ജിതേഷ് ശർമ്മ | Jitesh Sharma |Sanju Samson

ജിതേഷ് ശർമ്മയുടെ കാത്തിരിപ്പിന് ഒടുവിൽ ഫലം ലഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മൂന്ന് ടി 20 കളിൽ ബെഞ്ചിൽ ഇരുന്നതിനു ശേഷം ജിതേഷ് ശർമ്മയ്ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്നലെ റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ലഭിച്ചു.വെറും 19 പന്തിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 35 റൺസ് അടിച്ചുകൂട്ടിയ ജിതേഷ് റിങ്കുവിനൊപ്പം ചേർന്ന് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തു. 2024 ടി20 ലോകകപ്പിൽ ഏഴ് മാസം മാത്രം ബാക്കിനിൽക്കെ അദ്ദേഹം സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു. ടി 20 […]

‘ഫിനിഷർ ജിതേഷ് ശർമ്മ ‘ : കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി വിക്കറ്റ് കീപ്പർ ബാറ്റർ | Jitesh Sharma

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മൂന്ന് ടി 20 കളിൽ ബെഞ്ചിൽ ഇരുന്നതിനു ശേഷം ജിതേഷ് ശർമ്മയ്ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്നലെ റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ലഭിച്ചു.വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ അത് അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ അതിന്റെ ആദ്യ അന്താരാഷ്ട്ര ടി 20 ക്ക് ഇറങ്ങിയ ജിതേഷ് ശർമ്മ എന്തുകൊണ്ടാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് തന്നെ ടീമിൽ […]

‘അക്സർ പട്ടേലിനെ സമ്മർദ്ദത്തിലാക്കൂ, അവൻ നന്നായി ബൗൾ ചെയ്യും’ : ഓൾറൗണ്ടറുടെ മാച്ച് വിന്നിംഗ് പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ യാദവ് | Axar Patel

റായ്പൂരിൽ നടന്ന നാലാം ടി20യിൽ മൂന്ന് ഓസ്‌ട്രേലിയൻ വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേലിനെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.മത്സരത്തിൽ 20 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് അക്‌സർ. 174 റൺസ് പ്രതിരോധിക്കുന്നതിനിടെ 16 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മൂന്നാം ടി 20 യിൽ 19-ാം ഓവർ […]

ഓസ്‌ട്രേലിയയെ തോൽപ്പിച്ച് പാകിസ്ഥാന്റെ ടി20 റെക്കോർഡ് തകർത്ത് ഇന്ത്യ |India vs Australia

റായ്‌പൂരിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ടി 20 യിൽ മിന്നുന്ന ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 എന്ന നിലയിലാണ് പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയക്കെതിരെയുള്ള വിജയത്തോടെ ട്വന്റി 20 ഇന്റർനാഷണൽ വിജയങ്ങളിൽ […]

റായ്‌പൂരിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിങ്കു സിങ്ങും ജിതേഷ് ശർമയും ,ഓസ്‌ട്രേലിയക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

റായ്പൂരിൽ നടന്ന നാലാം ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ . 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ഇന്ത്യ നേടിയത്. റിങ്കു സിംഗിന്റെ (29 പന്തില്‍ 46) ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജിതേഷ് ശര്‍മ (35), യശസ്വി ജയസ്വാള്‍ (37), റുതുരാജ് ഗെയ്കവാദ് (32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് ഇന്ത്യക്ക് തിരിച്ചടിയായി മാറി.യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും പവർപ്ലേ ഓവറിൽ (1-6) […]

‘ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുക്കും’: എബി ഡിവില്ലിയേഴ്സ് |Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ സഞ്ജു സാംസണെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. സാംസൺ 2023 ലോകകപ്പിനുള്ള ടീമിന്റെ ഭാഗമല്ലായിരുന്നു എന്നാൽ സൗത്ത് ആഫ്രിക്കക്കെതിരെ 50 ഓവർ പരമ്പരയിൽ സാംസൺ തിരിച്ചുവരവ് നടത്തി. സീമിംഗ് സാഹചര്യങ്ങളിലും അതിജീവിക്കാനുള്ള സാങ്കേതികത സാംസണിനുണ്ടെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. “അദ്ദേഹത്തെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. ബൗൺസും മൂവ്മെന്റും ഉള്ള പിച്ചിൽ എല്ലാ ബാറ്റർമാരും പരീക്ഷിക്കപ്പെടും” ഡി വില്ലിയേഴ്‌സ് […]

വിജയ് ഹസാരെയിൽ നാലാം ജയവുമായി കേരളം ,സിക്കിമിനെതിരെ ഏഴു വിക്കറ്റ് ജയം

കേരള ക്രിക്കറ്റ്‌ ടീമിന്റെ വിജയ കുതിപ്പ് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ജയമാണ് കേരളം നേടിയത് . ഇന്ന് നടന്ന മത്സരത്തിൽ സിക്കിമിനെ ഏഴു വിക്കറ്റിനാണ് സഞ്ജു സാംസൺ നായകനായ കേരള ടീം നേടിയത്.കേരള ടീമിന്റെ ഈ ഗ്രൂപ്പിലെ നാലാമത്തെ ജയമാണ് ഇന്ന് പിറന്നത്. ബൗളര്മാരായ മിഥുൻ, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ എന്നിവർ കേരളത്തിനായി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച സിക്കിം ടീം 33.5 ഓവറിൽ 83 റൺസിനു ആൾ […]