‘ഷാകിബ് ശ്രീലങ്കയിൽ വന്നാൽ കല്ലെറിയും ,ആരാധകരുടെ പ്രതിഷേധവും നേരിടേണ്ടിവരും’ : ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ |World Cup 2023
വേൾഡ് കപ്പിൽ ഡൽഹിയിൽ നടന്ന ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം വിവാദപരമായ ഒരു തീരുമാനം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ അപ്പീലിനെത്തുടർന്ന് ഏഞ്ചലോ മാത്യൂസിന് ടൈം ഔട്ട് ആവേണ്ടി വന്നു.അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ടൈം ഔട്ടായി പുറത്താവുന്നത്. ഈ സംഭവത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഉയർന്നെങ്കിലും ബംഗ്ലാദേശ് ക്യാപ്റ്റൻ തന്റെ തീരുമാനത്തെ ന്യായീകരിക്കുകയാണ് ചെയ്‌തത്. മാത്യൂസിനെതിരായ ടൈംഡ് ഔട്ട് അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് വിസമ്മതിച്ചെന്ന് അമ്പയർമാർ പറയുകയും ചെയ്തു. […]