‘എനിക്ക് ഷാക്കിബിനോട് വളരെയധികം ബഹുമാനമുണ്ടായിരുന്നു, പക്ഷേ എല്ലാം നഷ്ടപ്പെട്ടു’ : ബംഗ്ലാദേശ് ക്യാപ്റ്റനെതിരെ കടുത്ത വിമർശനവുമായി ആഞ്ചലോ മാത്യൂസ് |Angelo Mathews
ഇന്നലെ നടന്ന ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഔട്ടാകുന്ന ആദ്യ ബാറ്ററായി ആഞ്ചലോ മാത്യൂസ് മാറിയിരുന്നു.മാത്യൂസ് പന്ത് നേരിടുംമുന്‍പ് ഹെല്‍മറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് മാറ്റാൻ ആവശ്യപ്പെട്ടത്.പുതിയ ഹെല്‍മറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു. പിന്നാലെ അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയും ചെയ്തു. നിയമപ്രകാരം ക്രീസിലുള്ള ബാറ്റര്‍ ഔട്ടാകുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്താല്‍ പകരം വരുന്ന ബാറ്റര്‍ അടുത്ത മൂന്ന് മിനിറ്റിനകം പന്ത് നേരിട്ടിരിക്കണം. […]