എന്തുകൊണ്ടാണ് ഇന്ത്യ ഹാർദിക് പാണ്ഡ്യക്ക് പകരം പ്രസീദ് കൃഷ്ണയെ ടീമിലെടുത്തത് ? : വിശദീകരണവുമായി രാഹുൽ ദ്രാവിഡ് |World Cup 2023

സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ 2023 ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഒക്ടോബർ 19 ന് പൂനെയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ നാലാം മത്സരത്തിനിടെ 30 കാരനായ ക്രിക്കറ്റ് താരത്തിന് കണങ്കാലിന് പരിക്കേറ്റു. ന്യൂസിലൻഡ് (ഒക്‌ടോബർ 22 ധർമ്മശാല), ഇംഗ്ലണ്ട് (ഒക്‌ടോബർ 29, ലഖ്‌നൗ), ശ്രീലങ്ക (നവംബർ 2, ലക്‌നൗ) എന്നിവയ്‌ക്കെതിരായ ടീമിന്റെ അവസാന മൂന്ന് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്‌ടമായി. നോക്കൗട്ട് സമയത്ത് ഹാർദിക് വീണ്ടും ടീമിൽ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും […]

ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ! വിജയകുതിപ്പ് തുടർന്ന് അൽ നാസ്സർ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസ്സർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ-ഖലീജിനെ പരാജയപ്പെടുത്തി മികച്ച ഫോം തുടരുകയാണ്.ലൂയിസ് കാസ്ട്രോയുടെ ടീം 12 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി അൽ-ഹിലാലിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒരു ഗോൾ നേടുകയും മാറ്റര് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന് വിജയമൊരുക്കി കൊടുത്തത്. 2023 ലെ റൊണാൾഡോയുടെ 44 ആം ഗോളായിരുന്നു ഇന്നലെ […]

സച്ചിൻ സുരേഷിന്റെ ഇരട്ട പെനാൽറ്റി സേവ് , ആദ്യ എവേ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ എവേ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് .കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ബ്ലാസ്റ്റേഴ്സിനായി ജാപ്പനീസ് താരം ഡെയ്സുകെയും ദിമിയുമാണ് ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മസ്ലരത്തിലും പെനാൽറ്റി തടുത്തിട്ട ഗോൾകീപ്പർ സച്ചിൻ സുരേഷ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്നത്തെ മത്സരത്തിൽ ഡിമിട്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ 11-ൽ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് […]

വെടിക്കെട്ട് സെഞ്ചുറിയുമായി ഫഖർ സമാന്റെ !! മഴനിയമത്തില്‍ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി പാകിസ്ഥാൻ |World Cup 2023

മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഡിഎൽഎസ് വഴി 21 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പാകിസ്ഥാൻ.ഇടംകൈയ്യൻ ഓപ്പണർ ഫഖർ സമാന്റെ അതിവേഗ സെഞ്ചുറിയാണ് പാകിസ്താന് വിജയം നേടിക്കൊടുത്തത്. ബംഗളൂരുവിൽ 402 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന പാകിസ്താന്റെ സ്കോർ 25 .3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ നിൽക്കുമ്പോഴാണ് മഴമൂലം മത്സരം നിർത്തിവെച്ചത്. മണിക്കൂറുകളോളം നീണ്ട മഴയെ തുടർന്ന് ബംഗളുരുവിൽ പാക്കിസ്ഥാന് 41 ഓവറിൽ (ഡിഎൽഎസ്) 342 റൺസ് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു.അവരുടെ നെറ്റ് […]

അതിവേഗ സെഞ്ച്വറിയുമായി രോഹിത് ശർമ്മക്കൊപ്പമെത്തി പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാൻ |World Cup 2023

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ പാക് താരമായി ഓപ്പണർ ഫഖർ സമാൻകിവീസിനെതിരെ 402 റൺസ് ചെസിങ്ങിൽ ഫഖർ സമാൻ 63 പന്തിൽ സെഞ്ച്വറി നേടി.നേരത്തെ പാകിസ്ഥാൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇമ്രാൻ നസീറിന്റെ പേരിലായിരുന്നു. 2007 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ 95 പന്തിൽ മൂന്നക്കം കടന്ന നസീർ ഈ നേട്ടം കൈവരിച്ചു.എന്നാൽ ബെംഗളൂരുവിൽ ന്യൂസിലൻഡിനെതിരെ സെഞ്ച്വറി തികയ്ക്കാൻ സമന് 63 പന്തുകൾ മാത്രം മതിയായിരുന്നു.ഒരു ലോകകപ്പ് ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തി […]

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനായി കെ എൽ രാഹുലിനെ തെരഞ്ഞെടുത്തു |World Cup 2023

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ 2023 ലോകകപ്പിനുള്ള രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആയി വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനെ നിയമിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ട്യക്ക് കണങ്കാലിന് പരിക്കേൽക്കുന്നത്. പരിക്കിനെത്തുടർന്ന് ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും പാണ്ട്യക്ക് വിട്ടു നിൽക്കേണ്ടി വന്നു. പ്രസിദ്ധ് കൃഷ്ണയെ പാണ്ട്യയുടെ പകരക്കാരനായി ടീമിലെടുത്തു.ഹാർദിക് പാണ്ഡ്യ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ എൽ രാഹുലിനെ നിയമിച്ചിരിക്കുകയാണ്.2023 […]

പാകിസ്താനെതിരെയുള്ള സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ ലോകകപ്പ് റെക്കോർഡ് തകർത്ത് രച്ചിൻ രവീന്ദ്ര|Rachin Ravindra

ന്യൂസിലൻഡ് ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര 2023 ലോകകപ്പിലെ തന്റെ മിന്നുന്ന ഫോം തുടർന്നു കൊണ്ടിരിക്കുകയാണ്.ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ മത്സരത്തിൽ സെഞ്ച്വറി നേടി.ഏകദിന ലോകകപ്പിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ കിവീസ് താരമായി രച്ചിൻ രവീന്ദ്ര മാറിയിരിക്കുകയാണ്, വേൾഡ് കപ്പിൽ 500 റൺസ് പിന്നിടുകയും ചെയ്തു. ഡെവൺ കോൺവെയ്‌ക്കൊപ്പം രവീന്ദ്ര ഓപ്പണിംഗ് വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു.പിന്നീട് രണ്ടാം വിക്കറ്റിൽ കെയ്ൻ വില്യംസണുമായി ചേർന്ന് 180 റൺസിന്റെ കൂട്ടുകെട്ടാണ് ഈ യുവതാരം നേടിയത്.രവീന്ദ്ര 93 പന്തിൽ 15 ഫോറും ഒരു […]

‘ലോകകപ്പിന്റെ ശേഷിക്കുന്ന ഭാഗം നഷ്‌ടമാകും എന്നത് ഉൾക്കൊള്ളുക പ്രയാസമാണ്’ : ഹർദിക് പാണ്ഡ്യ |World Cup 2023|Hardik Pandya 

പരിക്കേറ്റ് പുറത്തായ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തായത്.പാണ്ഡ്യ തന്റെ റൺ-അപ്പിന്റെ ഫോളോ-ത്രൂ സമയത്ത് വഴുതിവീണു. പരിക്ക് ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നു വ്യക്തമായതോടെയാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ പാണ്ഡ്യ തിരിച്ചെത്തുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഐസിസിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി. ഇതോടെ ഞായറാഴ്‌ച കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്ക് […]

‘ഐഎസ്എല്ലിൽ VAR നടപ്പിലാക്കണം, അല്ലെങ്കിൽ …’ : അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഇവാൻ വുകൊമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച സംസാരിച്ചു. റഫറിമാർക്ക് കൃത്യമായ പിന്തുണ നൽകാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ തന്റെ അനുഭവങ്ങൾ ഉദ്ധരിച്ച് ലീഗിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ അനിവാര്യമായിത്തീർന്നിരിക്കുന്നു എന്നതിനെയും റഫറിയിംഗിൽ സാങ്കേതികവിദ്യ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇവാൻ സംസാരിച്ചു.റഫറിമാർക്കും സാങ്കേതികവിദ്യയ്ക്കും പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു, സാങ്കേതികവിദ്യയുടെ […]

‘തോറ്റാൽ പുറത്ത്’ : പാകിസ്ഥാൻ ഇന്ന് ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു , എതിരാളികൾ ന്യൂസിലൻഡ്|World Cup 2023

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ഇന്നലത്തെ മത്സരത്തിൽ നെതെര്ലാന്ഡ്സിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ പാകിസ്താനെ മറികടന്ന് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. പാക്കിസ്ഥാന് 7 കളികളിൽ നിന്ന് 6 പോയിന്റുണ്ട്, നെറ്റ് റൺ റേറ്റ് -0.024. ടൂർണമെന്റിലെ അവസാന രണ്ട് മത്സരങ്ങളിൽ ന്യൂസിലൻഡിനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞാൽ, അവർ അവരുടെ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റിലെത്തും. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അഫ്ഗാൻ […]