വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും നേരിടാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ
ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും നേരിടാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ.പല്ലെകെല്ലെയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും നേപ്പാളും ഏറ്റുമുട്ടും. നേപ്പാളിനെ അവരുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ തോൽപിച്ചിരുന്നു. മറുവശത്ത് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു.പാക്കിസ്ഥാനെതിരായ മത്സരത്തിൽ രോഹിതിനും കോഹ്‌ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 22 പന്തിൽ 11 റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്. കോഹ്‌ലിയാവട്ടെ ഏഴാം ഓവറിൽ അഫ്രീദിയുടെ പന്തിൽ ഏഴ് […]