സച്ചിൻ ടെണ്ടുൽക്കറുടെ 16 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർക്കാൻ വിരാട് കോലി |Virat Kohli |World Cup 2023

വിരാട് കോഹ്‌ലി ക്രിക്കറ്റ് കളിക്കളത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ റെക്കോർഡ് സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയോടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്. 48 ഏകദിന സെഞ്ചുറികളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന് തൊട്ടുപിന്നിലാണ് വിരാട് കോഹ്‌ലി.മുംബൈയിൽ സച്ചിന്റെ സെഞ്ചുറിക്കൊപ്പം എത്താനുള്ള പരിശ്രമത്തിലാണ് കോലി.ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ തകർക്കാനാവില്ല എന്ന് കരുതിയ പല റെക്കോർഡുകളും കോലി സ്വന്തം പേരിലാക്കി മാറ്റിയിരിക്കുകായാണ് .കോലിയും സച്ചിനും […]

ശ്രീലങ്കക്കെതിരെ രവിചന്ദ്രൻ അശ്വിൻ കളിക്കുമോ? : ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി രോഹിത് ശർമ്മ |World Cup 2023

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം നടക്കും. ഉച്ചയ്ക്ക് വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായില്‍ ആറുമത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തിയാണ് ഇന്ത്യ നില്‍ക്കുന്നത്. പോയിന്റ് പട്ടികയിൽ സൗത്ത് ആഫ്രിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.അതേസമയം നാലുതോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്.ഒരു മാസം മുൻപ് ഏഷ്യാകപ്പ് ഫൈനലിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി നേർക്കുനേർ വന്നത്. അന്ന് മുഹമ്മദ് സിറാജിന്റെ ബൗളിംഗ് കരുത്തിൽ 50 […]

‘ടീം തോറ്റാൽ ഒരു ദിവസം കൊണ്ട് ഞാന്‍ മോശം ക്യാപ്റ്റനായി മാറും ’ : രോഹിത് ശർമ്മ |World Cup 2023

ഏകദിന ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം തുടര്‍ച്ചയായ ഏഴാം ജയമാണ് . മുംബൈ, വാംഖഡ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.മൂന്ന് മത്സരം ശേഷിക്കെ ഒരു ജയം നേടിയാല്‍ പോലും ഇന്ത്യക്ക് സെമി സീറ്റുറപ്പിക്കാനാവും. ശ്രീലങ്കക്കെതിരിയുള്ള ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പങ്കെടുത്തു. എന്നാല്‍ നായകനെന്ന നിലയില്‍ കളിക്കുമ്പോഴുള്ള വെല്ലുവിളി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒരു ദിവസം കൊണ്ട് ഞാന്‍ മോശം ക്യാപ്റ്റനായി മാറുമെന്ന് […]

ഏഴാം വിജയത്തോടെ സെമി ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു , എതിരാളികൾ ശ്രീലങ്ക |World Cup 2023

ലോകകപ്പിലെ 2023 ലെ തുടർച്ചയായ ഏഴാം ജയവും സെമി ഫൈനൽ സ്പോട്ടും ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് വാങ്കഡെയിൽ ശ്രീലങ്കക്കെതിരെ ഇറങ്ങും.ഈ വേദിയിൽ ഈ രണ്ട് ടീമുകളും അവസാനമായി ഏകദിനം കളിച്ചത് 2011 ലോകകപ്പ് ഫൈനൽ ആയിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വേൾഡ് കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടുകയാണ്. ലോകകപ്പിൽ മിന്നുന്ന ഫോമിലുള്ള ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലിനെയും അവസാന രണ്ട് മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യയെയും നഷ്ടമായെങ്കിലും ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും അവർ […]

ഓൾഡ്‌ട്രാഫൊഡിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : കാരാബോ കപ്പിൽ നിന്നും ആഴ്‌സണൽ പുറത്ത് : മൂന്നാം ഡിവിഷൻ ക്ലബിനോട് പരാജയപെട്ട് ബയേൺ മ്യൂണിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുകയാണ് . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽവിക്ക് ശേഷം ലീഗ് കപ്പിൽ ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാനെത്തിയ യുണൈറ്റഡിന് വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ന്യൂ കാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ഓൾഡ് ട്രാഫൊഡിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് മൂന്നു ഗോളുകൾക്ക് പരാജയപെടുന്നത്. കാരാബോ കപ്പ് നാലാം റൗണ്ടിൽ മിഗ്വൽ അൽമിറോണിന്റെയും ലൂയിസ് ഹാളിന്റെയും ഗോളുകൾക്ക് ന്യൂകാസിൽ ഹാഫ് ടൈമിൽ 2-0 ന് […]

1999 ന് ശേഷം ന്യൂസിലൻഡിനെതിരെ ആദ്യ വേൾഡ് കപ്പ് വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക |World Cup 2023

ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതീരെ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് മാർക്കോ ജാൻസണും കേശവ് മഹാരാജും ഏഴ് വിക്കറ്റ് പങ്കിട്ടപ്പോൾ 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 1999 ന് ശേഷം ന്യൂസിലൻഡിനെതിരെ തങ്ങളുടെ വേൾഡ് കപ്പ് വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.ഈ മത്സരത്തിന് […]

‘വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ഉള്ള കഴിവുകൾ ബാബർ അസമിന് ഇല്ല’: മുഹമ്മദ് കൈഫ് |World Cup 2023

വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും സവിശേഷമാക്കുന്ന കഴിവുകൾ പാകിസ്ഥാൻ ക്യാപ്റ്റന് ഇല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ചൊവ്വാഴ്ച കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ ബാബർ അസം മികച്ച സ്‌കോർ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കൈഫിന്റെ പരാമർശം. ബംഗ്ലാദേശുമായി ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ, 16 പന്തിൽ 9 റൺസ് നേടിയ അദ്ദേഹം പന്ത് സിക്‌സറിന് പറത്താൻ ശ്രമിക്കുന്നതിനിടെ പുറത്തായി. മൊത്തത്തിൽ അദ്ദേഹത്തിന്റെ ഫോം നല്ലതല്ല. അവൻ അൻപതുകളും അറുപതുകളും സ്കോർ ചെയ്യുന്നു, പക്ഷേ സെഞ്ച്വറി വന്നിട്ടില്ല സ്റ്റാർ […]

‘മറ്റൊരിടത്ത് പോയി കരയൂ’ : മെസ്സി ബാലൺ ഡി ഓർ നേടിയതിനെ വിമർശിച്ച മമാത്തേവൂസിനെ മറുപടിയുമായി ഡി മരിയ |Lionel Messi

ലയണൽ മെസ്സി 2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനല്ലെന്ന് പറഞ്ഞ ജർമൻ ഇതിഹാസം ലോതർ മത്തൗസിനെ പരിഹസിച്ച് അർജന്റീന താരം ഏഞ്ചൽ ഡി മരിയ.ഒക്‌ടോബർ 30 ന് പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വച്ച് തന്റെ എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. യുവ സൂപ്പർ താരങ്ങളായ എർലിംഗ് ഹാലൻഡ് കൈലിയൻ എംബാപ്പെ എന്നിവരെ മറികടന്നാണ് 36 കാരനായ മെസ്സി ബാലൺ ഡി ഓർ സ്വന്തമാക്കിയത്. ലയണൽ മെസ്സിക്ക് പകരം ഫ്രാൻസ് […]

ലോകകപ്പ് 2023 ലെ നാലാമത്തെ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് |Quinton de Kock

ലോകകപ്പ് 2023 ലെ നാലാമത്തെ സെഞ്ച്വറി നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് . ഇന്ന് ന്യൂസീലൻഡിനെതിരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 116 പന്തിൽ നിന്നും 10 ഫോറും മൂന്നു സിക്‌സും അടക്കം 114 റൺസാണ് ഡികോക്ക് നേടിയത്. ലോകകപ്പിന്റെ ഒരു പതിപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് ക്വിന്റൺ ഡി കോക്ക് തന്റെ പേരിൽ കുറിച്ചു.2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ജാക്വസ് കാലിസ് […]

തുടർച്ചയായ ഏഴാം അർദ്ധ സെഞ്ചുറിയുമായി റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക് |Riyan Parag

സൈദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീക്വാർട്ടർ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ആസം ടീം സ്വന്തമാക്കിയത്. ബംഗാൾ ടീമിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു ആസാം വിജയം കണ്ടത്. ബംഗാൾ മത്സരത്തിൽ ഉയർത്തിയത് 139 എന്ന വിജയലക്ഷ്യമായിരുന്നു. 17.5 ഓവറുകളിൽ കേവലം 2 വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ആസാം ഈ വിജയലക്ഷ്യം മറികടക്കുകയുണ്ടായി. ആസമിനായി മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത് നായകൻ റിയാൻ പരഗായിരുന്നു. ടൂർണമെന്റിൽ മറ്റൊരു അർദ്ധസെഞ്ച്വറി കൂടി പരഗ് നേടി. നാലാമനായി ബാറ്റിംഗിനിറങ്ങിയ പരഗ് കേവലം […]