‘അവരെ നേരിടാൻ നമ്മൾ ഏറ്റവും മികച്ചവരായിരിക്കണം’ : പാകിസ്ഥാൻറെ ബൗളർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിരാട് കോഹ്‌ലി
2023 ലെ ഏഷ്യാ കപ്പിൽ സെപ്തംബർ 2 ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ബാറ്റിംഗ് മാസ്റ്റർ വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടു.ഏഷ്യാ കപ്പ് 2023 മീറ്റിംഗിന് മുന്നോടിയായി ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ബൗളിംഗിനെ കോലി പ്രശംസിക്കുകയും ചെയ്തു. 2022 ടി20 ലോകകപ്പിൽ രണ്ട് ചിരവൈരികളും അവസാനമായി മുഖാമുഖം വന്നപ്പോൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ കോഹ്‌ലി തന്റെ ഏറ്റവും മികച്ച ഇന്നിഗ്‌സുകളിൽ ഒന്ന് കളിച്ചു. […]