പൊരുതി കീഴടങ്ങി , ആവേശ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ കീഴടക്കി ഓസ്ട്രേലിയ |World Cup 2023
ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ മലർത്തിയടിച്ച് ഓസ്ട്രേലിയ. ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. അവസാന ബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയക്കായി ഹെഡും വാർണറുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. വാർണറുമൊത്തം ഒരു തകർപ്പൻ കൂട്ടുകെട്ട് ഹെഡ് മത്സരത്തിൽ പടുത്തുയർത്തുകയുണ്ടായി. ന്യൂസിലാൻഡിനായി റജിൻ രവീന്ദ്ര ബാറ്റിംഗിൽ തിളങ്ങിയെങ്കിലും വിജയത്തിന് തൊട്ടടുത്ത് കിവികൾക്ക് മത്സരം നഷ്ടമാവുകയായിരുന്നു. എന്തായാലും ഒരു തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ […]