‘വിരാടിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല’ : ന്യൂസിലൻഡിനെതിരെയുള്ള കോലിയുടെ ഇന്നിങ്സിനെക്കുറിച്ച് രോഹിത് ശർമ്മ |World Cup 2023
ഏകദിന ഓവർ ക്രിക്കറ്റിൽ ചേസ് ചെയ്യാനുള്ള വിരാട് കോഹ്‌ലിയുടെ അസാധാരണമായ കഴിവ് സമാനതകളില്ലാത്തതാണ്. അത്കൊണ്ട് തന്നെ ‘ചേസ്മാസ്റ്റർ’ എന്ന പേരും കോലിക്ക് ലഭിച്ചു.ഞായറാഴ്ച ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ 95 റൺസ് നേടി ഇന്ത്യക്ക് നാല് വിക്കറ്റിന് ജയം നേടിക്കൊടുത്തു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താൻ കോഹ്‌ലി അടുത്തെത്തി. 49 സെഞ്ചുറികൾ നേടിയ സച്ചിന്റെ പേരിലാണ് റെക്കോർഡ്. മത്സരത്തിൽ റെക്കോർഡും ഇന്ത്യയുടെ വിജയവും ഉറപ്പാക്കാനുള്ള ശ്രമത്തിൽ കോഹ്‌ലി ഒരു സിക്‌സറിന് ശ്രമിച്ചു പക്ഷേ ബൗണ്ടറിക്ക് സമീപം […]