പാകിസ്താനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ |World Cup 2023
പാക്കിസ്ഥാൻ ടീമിനെ തല്ലിത്തകർത്ത് ചരിത്ര വിജയം സ്വന്തമാക്കി അഫ്ഗാൻ പട. അത്യന്തം ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ഏകദിന മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്. 283 എന്ന വമ്പൻ വിജയലക്ഷ്യം വളരെ പക്വതയോടെ ചെയ്സ് ചെയ്താണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ വിജയം നേടിയത്. അഫ്ഗാനിസ്ഥാനായി മുൻനിര ബാറ്റർമാർ എല്ലാവരും മികവാർന്ന പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ബോളിങ്ങിൽ സ്പിന്നർ നൂർ അഹമ്മദ് അഫ്ഗാനിസ്ഥാന്റെ വജ്രായുധമായി മാറുകയായിരുന്നു. എന്തായാലും ഒരു ചരിത്രവിജയം തന്നെയാണ് അഫ്ഗാനിസ്ഥാൻ […]