ഏകദിനത്തിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ |Shubman Gill
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ബാറ്റിംഗ് സെൻസേഷൻ ശുഭ്മാൻ ഗിൽ.ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരായലോകകപ്പ് പോരാട്ടത്തിൽ 274 റൺസ് പിന്തുടരുന്നതിനിടെയാണ് അദ്ദേഹം ഈ നാഴികക്കല്ല് കടന്നത്. ഇന്നത്തെ മത്സരത്തിൽ 14 റൺസ് നേടിയതോടെയാണ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹാഷിം അംലയുടെ പേരിലുള്ള റെക്കോർഡ് ഗിൽ തകർത്തത്.40 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഏറ്റവും വേഗമേറിയ 2000 ഏകദിന റൺസ് എന്ന റെക്കോർഡ് അംലയുടെ പേരിലുള്ളത്.2011 ജനുവരി 21 ന് പോർട്ട് എലിസബത്തിലെ സെന്റ് […]